Join News @ Iritty Whats App Group

പ്രതികാരനടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരം: അഭിജിത് ദീപ്‌കെ

പ്രതികാരനടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരം: അഭിജിത് ദീപ്‌കെ


ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകള്‍ക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ പോലീസും സർക്കാരും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് കോക്രോച്ച്‌ ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ആവശ്യപ്പെട്ടു.

പ്രതിഷേധിക്കുന്ന വിദ്യാർഥികള്‍ ഭീകരവാദികളല്ലെന്നും അവർക്കെതിരേയുള്ള നടപടികള്‍ നിർത്തിവെച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് സിജെപി നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പ്രതിഷേധക്കാർക്കെതിരേ നടപടിയെടുക്കില്ലെന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പ് ലംഘിക്കപ്പെടുന്നുവെന്നാരോപിച്ചാണ് അഭിജിത് ദീപ്കെ രംഗത്തെത്തിയത്. വിദ്യാർഥികള്‍ക്കെതിരേയുള്ള അതിക്രമങ്ങളും പ്രതികാരനടപടികളും തുടർന്നാല്‍ ശക്തമായി നേരിടുമെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group