Join News @ Iritty Whats App Group

സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ കൊ​ഴു​പ്പു​നീ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് പി​ന്നാ​ലെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ യു​വ​തി, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു; പരാതിയുമായി ബന്ധുക്കൾ

സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ കൊ​ഴു​പ്പു​നീ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് പി​ന്നാ​ലെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ യു​വ​തി, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു; പരാതിയുമായി ബന്ധുക്കൾ


ച​ങ്ങ​നാ​ശേ​രി: കൈ​യി​ലെ കൊ​ഴു​പ്പു​നീ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് പി​ന്നാ​ലെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ യു​വ​തി മ​രി​ച്ചു. വെ​ങ്കോ​ട്ട മു​ണ്ടു​കു​ഴി പു​തു​പ്പ​റ​മ്പി​ൽ വി.​ജി.​ വി​ദ്യ (45) ആ​ണ് മ​രി​ച്ച​ത്.

തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്ക​ൽ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലു​ണ്ടാ​യ പി​ഴ​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ തി​രു​വ​ല്ലാ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. ഈ ​മാ​സം 16നാ​ണ് കൈ​യി​ലെ കൊ​ഴു​പ്പ് നീ​ക്കു​ന്ന​തി​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ, ശ​സ്ത്ര​ക്രി​യ​യ്ക്ക് പി​ന്നാ​ലെ വി​ദ്യ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച രാ​ത്രി മ​രി​ച്ചു.

എ​ന്നാ​ൽ, ചി​കി​ത്സ​യി​ൽ പി​ഴ​വ് സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വി​ദ്യ​യ്ക്ക് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​തി​നാ​ലാ​ണ് ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​ര​മാ​യ​തെ​ന്നും സ്വ​കാ​ര്യ ക്ലി​നി​ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​സ്.​സ​ന്തോ​ഷാ​ണ് വി​ദ്യ​യു​ടെ ഭ​ർ​ത്താ​വ്. മ​ക്ക​ൾ: സി​ദ്ധാ​ർ​ഥ്, സം​ഗീ​ത്.

Post a Comment

أحدث أقدم
Join Our Whats App Group