Join News @ Iritty Whats App Group

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം; തിരിച്ചടിയുമായി യുഎസ്, തവിടുപൊടിയാക്കുമെന്ന ട്രംപിന്‍റെ ഭീഷണിക്ക് പിന്നാലെ വ്യോമാക്രമണം

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം; തിരിച്ചടിയുമായി യുഎസ്, തവിടുപൊടിയാക്കുമെന്ന ട്രംപിന്‍റെ ഭീഷണിക്ക് പിന്നാലെ വ്യോമാക്രമണം


വാഷിം​ഗ്ടൺ:പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. തവിടുപൊടിയാക്കുമെന്നും കനത്ത പ്രഹരം ഉടനെന്നുമാണ് ട്രംപ് ഭീഷണി ഉയർത്തിയത്. മധ്യേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കുനേരെ നടത്തിയ ആക്രമണത്തിന് മറുപടി നൽകുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ ഭീഷണി ഇറാൻ തള്ളി.

ഇറാനെതിരെ യുഎസ് വ്യോമാക്രമണം തുടരുന്നു

ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാനെതിരെ യുഎസ് വ്യോമാക്രമണം തുടങ്ങിയതായി റിപ്പോർട്ട്. ജോർദാനിൽ അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ഇറാൻ അക്രമണങ്ങൾക്ക് തിരിച്ചടിയായിട്ടാണ് യുഎസ് വ്യോമാക്രമണം. വ്യാപകമായ ടാർഗെറ്റുകൾ എന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്. ഇറാൻ ആക്രമണം തുടർന്നാൽ കനത്ത സൈനിക തിരിച്ചടി നൽകുമെന്ന് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാൻ പിന്തുണക്കുന്ന സായുധ ഗ്രൂപ്പുകൾ ലോകത്തിന്റെ കാൻസർ ആണെന്നും ട്രംപ് പ്രതികരിച്ചു. സമാധാന ചർച്ചകൾക്കിടയിലും വിവിധ മേഖലകളിൽ പുതിയ ആക്രമണങ്ങൾ തുടരുകയാണ്. പ്രാദേശിക സംഘർഷം വ്യാപിക്കുമെന്ന ആശങ്കയും ശക്തമാണ്.

Post a Comment

أحدث أقدم
Join Our Whats App Group