അയ്യൻകുന്ന് പഞ്ചായത്തിലെ വാളത്തോട് ജാർഖണ്ഡ് സ്വദേശിയെ കാണാതായി; വനമേഖലയിലേക്ക് കയറിപ്പോയെന്ന് സംശയം,വനപാലകരും പോലീസും സ്ഥലത്തെത്തി
ഒപ്പമുണ്ടായിരുന്നവരുമായി കലഹിച്ച ശേഷം താമസസ്ഥലത്തുനിന്നും ഇയാൾ ഇറങ്ങിപ്പോവുകയായിരുന്നു. രാവിലെ 11മണിയോടെ വലത്തോട് ടൗണിൽ കച്ചവടക്കാർ ജീൻസും വെള്ള ടീഷർട്ടും ധരിചിരുന്ന ഇയാളെ കണ്ടിരുന്നു. തുടർന്ന് പുഷ്പഗിരി മേഖലയിലൂടെ വനത്തിലേക്ക് കയറിപ്പോകുന്നതായി കണ്ടതായും പ്രദേശവാസികൾ പറയുന്നു. വനാതിർത്തിയിൽ സോളാർ തൂക്കുവേലിയുടെ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരും ഇയാളെ കണ്ടിരുന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ഇവർ ചോദിച്ചപ്പോൾ ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞ ശേഷം വനത്തിലേക്കു കയറിപ്പോവുകയായിരുന്നു എന്ന് ഇവരും പറയുന്നു. പിന്നീട് ആരും ഇയാളെ കണ്ടിട്ടില്ല.
ആന ഉൾപ്പെടെയുള്ള വന്യജീവികൾ വിഹരിക്കുന്ന വനപ്രദേശം കൂടിയാണിവിടം. വനം വകുപ്പും പോലീസും രാത്രിയിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. വെള്ളിയാഴ്ചയും പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.
إرسال تعليق