Join News @ Iritty Whats App Group

അമ്പായത്തോട്‌ ബോയ്‌സ് ടൗണ്‍ റോഡ്‌ 12 മീറ്റര്‍ വീതിയില്‍ നവീകരിക്കും

അമ്പായത്തോട്‌ ബോയ്‌സ് ടൗണ്‍ റോഡ്‌ 12 മീറ്റര്‍ വീതിയില്‍ നവീകരിക്കും


ലയോര ജനതയുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന്‌ വിരാമമിട്ട്‌ അമ്പായത്തോട്‌ബോയ്‌സ് ടൗണ്‍ റോഡ്‌ 12 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിന്‌ നടപടികള്‍ ആരംഭിച്ചു.

കിഫ്‌ബിയുടെ 41.44 കോടി രൂപ ചെലവഴിച്ച്‌ നടപ്പാക്കുന്ന മലയോര ഹൈവേ പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികള്‍ക്കായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാര്‍ ഒപ്പുവെച്ചതോടെ റോഡിന്റെ ഇരുവശങ്ങളിലും മാര്‍ക്കിംഗ്‌ ആരംഭിച്ചു. റോഡ്‌ വികസനത്തിനാവശ്യമായ ഭൂമി നാട്ടുകാര്‍ സൗജന്യമായി വിട്ടുനല്‍കിയതോടെയാണ്‌ പദ്ധതി യാഥാര്‍ഥ്യമാകുന്നത്‌. അമ്പായത്തോട്‌ മുതല്‍ ആശ്രമം ജങ്‌ഷന്‍ വരെയുള്ള ഭാഗത്ത്‌ പുതിയതായി മാര്‍ക്കിംഗ്‌ പുരോഗമിക്കുകയാണ്‌.

നേരത്തെ സ്‌ഥാപിച്ചിരുന്ന അതിര്‍ത്തിക്കുറ്റികളില്‍ പലതും നഷ്‌ടമായതിനാലാണ്‌ വീണ്ടും മാര്‍ക്കിംഗ്‌ നടത്തുന്നത്‌. ആശ്രമം ജങ്‌ഷന്‍ മുതല്‍ മുകളിലോട്ടുള്ള ഭാഗത്തെ മാര്‍ക്കിംഗ്‌ നേരത്തേ പൂര്‍ത്തിയായിരുന്നു. പദ്ധതിക്കായി 0.46 ഹെക്‌ടര്‍ വനഭൂമി കേരള റോഡ്‌ ഫണ്ട്‌ ബോര്‍ഡ്‌ ഏറ്റെടുത്തിട്ടുണ്ട്‌. പകരമായി അയ്ന്‍യകുന്ന്‌ പഞ്ചായത്തില്‍ 0.92 ഹെക്‌ടര്‍ ഭൂമി വനംവകുപ്പിന്‌ കൈമാറി. ആകെ 12 മീറ്റര്‍ വീതിയുള്ള റോഡില്‍ 9 മീറ്റര്‍ വീതിയില്‍ ടാറിംഗ്‌ നടത്തും. നിലവില്‍ റോഡിന്റെ വീതി 5.5 മീറ്റര്‍ മാത്രമാണ്‌. 18 മാസമാണ്‌ നിര്‍മ്മാണ കാലാവധി. ഈ മാസം തന്നെ പ്രവൃത്തി ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന്‌ തുടക്കം നീണ്ടു.

യാത്രക്കാര്‍ക്ക്‌ പരമാവധി ബുദ്ധിമുട്ട്‌ ഒഴിവാക്കാന്‍ ഓരോ കിലോമീറ്റര്‍ വീതമുള്ള റീച്ചുകളായി തിരിച്ചായിരിക്കും നിര്‍മ്മാണം. പ്രവൃത്തിക്കാലത്ത്‌ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാന്‍ ഭാരവാഹനങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തും. ചെറിയ വാഹനങ്ങള്‍ക്കും കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ക്കും കടന്നുപോകാന്‍ കഴിയുന്ന രീതിയിലായിരിക്കും നിര്‍മ്മാണം ക്രമീകരിക്കുക. കണ്ണൂര്‍വയനാട്‌ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന മലയോര പാതയായ അമ്പായത്തോട്‌ബോയ്‌സ് ടൗണ്‍ റോഡിലൂടെ ദിനംപ്രതി നൂറുകണക്കിന്‌ വാഹനങ്ങളാണ്‌ കടന്നുപോകുന്നത്‌.

റോഡിന്റെ ശോചനീയാവസ്‌ഥ കാരണം പലപ്പോഴും മണിക്കൂറുകളോളം ഗതാഗത തടസം അനുഭവപ്പെടുന്നുണ്ട്‌. നവീകരണം പൂര്‍ത്തിയാകുന്നതോടെ യാത്രാസൗകര്യം മെച്ചപ്പെടുകയും ഗതാഗതക്കുരുക്കിന്‌ ശാശ്വത പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ നാട്ടുകാരും വാഹനയാത്രക്കാരും.കാസര്‍കോട്‌ ആസ്‌ഥാനമായുള്ള കമ്പനിക്കാണ്‌ നിര്‍മ്മാണ ചുമതല.

Post a Comment

أحدث أقدم
Join Our Whats App Group