Join News @ Iritty Whats App Group

ദില്ലിയിൽ സിജെപി സമരം ശക്തമാകുന്നു, സംഘർഷത്തിൽ 70 പേർ പൊലീസ് കസ്റ്റഡിയിൽ, സമ​​രവേദിയിലേക്ക് തിരിച്ചെത്തി പ്രക്ഷോഭകർ

ദില്ലിയിൽ സിജെപി സമരം ശക്തമാകുന്നു, സംഘർഷത്തിൽ 70 പേർ പൊലീസ് കസ്റ്റഡിയിൽ, സമ​​രവേദിയിലേക്ക് തിരിച്ചെത്തി പ്രക്ഷോഭകർ


ദില്ലി: സിജെപി സമരത്തിനിടെ ഇന്നലെ ഉണ്ടായ സംഘർഷത്തിൽ 70 പേർ ദില്ലി പൊലീസിന്റെ കസ്റ്റഡിയിൽ. സംഘർഷത്തിൽ പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തു. 5 ഐപിഎസുകാർ ഉൾപ്പെടെ 118 പൊലീസുകാർക്ക് പരിക്കേറ്റെന്നും പൊലീസ് പറയുന്നു. പരിക്കേറ്റവരിൽ സെപ്ഷ്യൽ കമ്മീഷണറും ഡിസിപിമാരും ഉൾപ്പെടും. സമരക്കാർ 20 വാഹനങ്ങളും നശിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവർത്തകരെ എങ്ങനെ നേരിടണമെന്ന് ദില്ലി പൊലീസ് ചർച്ച ചെയ്തു. അതേസമയം, രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവർത്തകർ സമരം തുടരുകയാണ്. പാർലമെന്റിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്നും സിജെപി അറിയിച്ചു. ഇത് സംബന്ധിച്ച് തീരുമാനം ഉടൻ പ്രഖ്യാപിക്കും. ദില്ലി പൊലീസ് അടിച്ചു തകർത്ത സമരവേദി സിജെപി പ്രവര്‍ത്തകര്‍ ശുചീകരിച്ചു. വീണ്ടും സമരപ്പന്തൽ അടക്കം കെട്ടാൻ പ്രവർത്തകർ ഒരുങ്ങുന്നു.

സമരപ്പന്തലായ ജന്തർമന്ദറിൽ നിന്ന് സമരക്കാരെ പൊലീസ് അടിച്ചോടിച്ചിരുന്നു. സോനം വാങ് ചുക്ക് അടക്കമുള്ളവർ സമരം ചെയ്ത വേദിയാണ് പൊലീസ് പൊളിച്ചുമാറ്റിയത്. ലാത്തി ചാർജ്ജ് നടത്തിയും ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചുമാണ് സമരക്കാരെ മാറ്റിയത്. സമരപ്പന്തലിലെ ഷീറ്റുകളടക്കം പൊളിച്ചുമാറ്റി. പ്രദേശമാകെ ദ്രുതകർമ സേനയെയും വിന്യസിച്ചു. അതേസമയം, ന​ഗരത്തിൽ സമരം ശക്തിപ്പെട്ടതോടെ തലസ്ഥാന ന​ഗരത്തിൽ സംഘർഷമുണ്ടായി.

ജന്തർ മന്തറിൽ വീണ്ടും സംഘർഷമുണ്ടാകുകയും സമരക്കാർ പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, ബാരിക്കേഡ് ഉപയോ​ഗിച്ച് പൊലീസ് സമരക്കാരുടെ നീക്കം തടഞ്ഞു. അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലാണ് മാർച്ച്. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. പാർലമെൻറ് മന്ദിരത്തിനടുത്തും പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group