Join News @ Iritty Whats App Group

ആണ്‍ സുഹൃത്ത് മര്‍ദിച്ചതിന്റെ മനോവിഷമത്തില്‍ അധ്യാപിക ജീവനൊടുക്കിയ സംഭവം; ശരണിന് ആദിത്യയുടെ സൗഹൃദങ്ങളില്‍ സംശയം, ബന്ധുക്കള്‍ക്കിടയില്‍ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ശ്രമം, പോലീസിന് മൊഴി നല്‍കി പ്രതി

ആണ്‍ സുഹൃത്ത് മര്‍ദിച്ചതിന്റെ മനോവിഷമത്തില്‍ അധ്യാപിക ജീവനൊടുക്കിയ സംഭവം; ശരണിന് ആദിത്യയുടെ സൗഹൃദങ്ങളില്‍ സംശയം, ബന്ധുക്കള്‍ക്കിടയില്‍ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ശ്രമം, പോലീസിന് മൊഴി നല്‍കി പ്രതി


ണ്ണൂർ: കണ്ണൂർ പാനൂരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അധ്യാപിക മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

മരിച്ച ആദിത്യ അനില്‍കുമാറിനെ (28) ആണ്‍സുഹൃത്ത് ശരണ്‍ മർദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. സംഭവത്തില്‍ ആരോപണവിധേയനായ യുവതിയുടെ ആണ്‍സുഹൃത്ത് പന്ന്യന്നൂർ മനേക്കര മാത്തന്റവിട ശരണിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ യുവതിയെ മർദിച്ചുവെന്ന് പ്രതി സമ്മതിക്കുകയും ചെയ്തു.

യുവതിയുടെ സൗഹൃദങ്ങളില്‍ സംശയമായതോടെ ജൂണ്‍ എട്ടിനാണ് ശരണ്‍ ആദിത്യയെ തലശ്ശേരിയിലേക്ക് വിളിച്ച്‌ വരുത്തുന്നതും മർദിക്കുന്നതും. തലശ്ശേരി ബസ് സ്റ്റാൻഡില്‍വച്ച്‌ ശരണ്‍ യുവതിയെ അടിച്ചുപരുക്കേല്‍പ്പിക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആദിത്യയുടെ മാതാവ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ശരണ്‍ മർദിച്ചതിലുള്ള മനോവിഷമമാണ് ആദിത്യയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നും മാതാവ് പി.പി.ഉദയ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് ശരണ്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു ചോദ്യം ചെയ്യലില്‍ യുവതിയെ ബന്ധുക്കള്‍ക്കിടയില്‍ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോണ്‍ സന്ദേശങ്ങള്‍ അയച്ചെന്നും മർദിച്ചെന്നും ശരണ്‍ മൊഴി നല്‍കി.

10 മാസം മുൻപ് വിവാഹാലോചനയ്ക്കിടെയാണ് ശരണും ആദിത്യയും പരിചയപ്പെട്ടത്. എന്നാല്‍ ആദിത്യയുടെ വീട്ടുകാർക്ക് ശരനുമായുള്ള ബന്ധത്തിന് താല്‍പര്യക്കുറവുണ്ടായതിനാല്‍ അവർ വിവാഹാലോചന വേണ്ടന്നു വെച്ചു. എന്നാല്‍ വീട്ടുകാർ അറിയാതെ ശരണ്‍ ആദിത്യയും ബന്ധം തുടർന്നു. വിവാഹം കഴിക്കണമെന്ന ആഗ്രഹത്തില്‍‍ വീട്ടുകാരറിയാതെ തങ്ങള്‍ സൗഹൃദം തുടരുകയായിരുന്നു എന്നാണ് ശരണ്‍ പോലീസിന് മൊഴി നല്‍കിയത്. ഇന്നലെ വൈകിട്ടാണ് പോലീസ് ഇൻസ്പെക്ടർമാരായ പി.കെ.ജിതേഷ്, എസ്‌ഐമാരായ മുഹമ്മദ് സജീർ, മറിയ പ്രി‍ൻസ്, എസ്‌ഐ ബൈജു എന്നിവരുടെ നേതൃത്വത്തില്‍ ശരണിനെ വീട്ടില്‍നിന്ന് പിടികൂടിയത്. ശരണിനെ റിമാൻഡ് ചെയ്തു.

ആത്മഹത്യയ്ക്ക് ശ്രമിച്ച ആദിത്യയെ കഴിഞ്ഞ ഞായറാഴ്‌ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചികിത്സയിലിരിക്കെ 18ന് വൈകിട്ടാണു ആദിത്യയുടെ മരണം സംഭവിച്ചത്. കണ്ണൂർ യൂണിവേഴ്സിറ്റി ക്യാംപസില്‍ ഗെസ്റ്റ് ലക്ചററായിരുന്നു ആദിത്യ. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വള്ളങ്ങാട്ടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. അനില്‍ കുമാർ ആണ് ആദിത്യയുടെ പിതാവ്. സഹോദരൻ: അദ്വൈത്.

Post a Comment

أحدث أقدم
Join Our Whats App Group