ബാംഗ്ലൂരിൽ നിന്നും വന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറിൽ നിന്നും ഇരിട്ടി പോലീസ് എംഡി എം എ പിടികൂടി
കൂട്ടുപുഴയിൽ വച്ച് വാഹന പരിശോധനക്കിടയിൽ ബാംഗ്ലൂരിൽ നിന്നും വന്ന ആര്യ ട്രാവൽസ് ടൂറിസ്റ്റ് ബസ് പരിശോധനയ്ക്കിടെയാണ് ബസ്സിന്റെ ബർത്തിൽ വിശ്രമിക്കുകയായിരുന്ന ഡ്രൈവർ
ഡെന്നി എബ്രഹാമിന്റെ കയ്യിൽ നിന്നും 9ഗ്രാം എംഡി എം എ പോലീസ് പിടിച്ചത്. ഇത് ഉപയോഗത്തിനും വില്പനക്കുമായി കൊണ്ടുവരിക യായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഇരിട്ടി എസ് ഐ എൻ വിപിൻ, എസ് ഐ ശ്രീനാഥ്, എ എസ് ഐ സാരംഗ്, പ്രിയേഷ് കണ്ണൂർ റൂറൽ ലഹരി വിരുദ്ധ സ്കോഡ് എന്നിവർ ചേർന്നാണ് ടൂറിസ്റ്റ് ബസ് ഡ്രൈവറെ എംഡി എം എയുമായി പിടികൂടിയത്
إرسال تعليق