Join News @ Iritty Whats App Group

വൈ​ദ്യു​ത മീ​റ്റ​റി​ൽ​നി​ന്നു വാ​തി​ൽ പി​ടി​യി​ൽ വൈ​ദ്യു​തി ക​ട​ത്തി​വി​ട്ടു; നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ അ​മ്മ​യേ​യും മ​ക്ക​ളെ​യും ഷോ​ക്കേ​ൽ​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം

വൈ​ദ്യു​ത മീ​റ്റ​റി​ൽ​നി​ന്നു വാ​തി​ൽ പി​ടി​യി​ൽ വൈ​ദ്യു​തി ക​ട​ത്തി​വി​ട്ടു; നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ അ​മ്മ​യേ​യും മ​ക്ക​ളെ​യും ഷോ​ക്കേ​ൽ​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം


തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​രയിൽ വാതിൽ ലോക്കിൽ വൈ​ദ്യു​തി ക​ട​ത്തി​വി​ട്ട് അ​മ്മ​യെ​യും മ​ക്ക​ളെ​യും ഷോ​ക്ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. ര​മ്യ​യെ​ന്ന സ്ത്രീ​യു​ടെ വീ​ട്ടി​ലാ​ണ് സം​ഭ​വം.

വൈ​ദ്യു​ത മീ​റ്റ​റി​ല്‍ നി​ന്ന് വീ​ടി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ വാ​തി​ലി​ന്‍റെ പി​ടി​യി​ലേ​ക്ക് വ​യ​ര്‍ ഘ​ടി​പ്പി​ച്ച് ഷോ​ക്കേ​ല്‍​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​ത്. അ​മ്മ​യും ര​ണ്ടു മ​ക്ക​ളും മാ​ത്ര​മാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്.​രാ​വി​ലെ വാ​തി​ൽ തു​റ​ന്ന ര​മ്യ​യു​ടെ മൂ​ത്ത മ​ക​ൻ അ​ല​ൻ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ്.

വാ​തി​ല്‍ പി​ടി​യി​ൽ പി​ടി​ച്ച അ​ല​ന്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വൈ​ദ്യു​ത മീ​റ്റ​റി​ല്‍​നി​ന്ന് വ​യ​ര്‍ വാ​തി​ലി​ന്‍റെ പി​ടി​യി​ല്‍ ചു​റ്റി​യി​രി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ത​ന്നെ വീ​ടി​ന്‍റെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചു.

ഷോ​ക്കേ​റ്റു വീ​ണ പ​തി​മൂ​ന്നു​കാ​ര​നാ​യ അ​ല​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​രാ​ണ് ചെ​യ്ത​തെ​ന്ന് മ​ന​സി​ലാ​യി​ല്ല. ഇ​ന്ന​ലെ രാ​ത്രി 12 വ​രെ ത​യ്യ​ൽ ജോ​ലി ചെ​യ്തി​രു​ന്നു​വെ​ന്നും ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്നും ര​മ്യ പ​റ​ഞ്ഞു.

ഭ​ർ​ത്താ​വു​മാ​യി നാ​ല് വ​ർ​ഷ​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​ണ് ര​മ്യ. മാ​രാ​യ​മു​ട്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Post a Comment

أحدث أقدم
Join Our Whats App Group