Join News @ Iritty Whats App Group

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് ഗ​ര്‍​ഭി​ണി വെ​ന്തു​മ​രി​ച്ചു; ഭ​ര്‍​ത്താ​വി​ന് ഗു​രു​ത​ര പ​രി​ക്ക്; ഏ​ഴാം​മാ​സ​ത്തെ പ​രി​ശോ​ധ​ന​യ്ക്ക് പോ​യി​വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് ഗ​ര്‍​ഭി​ണി വെ​ന്തു​മ​രി​ച്ചു; ഭ​ര്‍​ത്താ​വി​ന് ഗു​രു​ത​ര പ​രി​ക്ക്; ഏ​ഴാം​മാ​സ​ത്തെ പ​രി​ശോ​ധ​ന​യ്ക്ക് പോ​യി​വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം


കോ​ഴി​ക്കോ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് അ​പ​ക​ടം. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഗ​ര്‍​ഭി​ണി വെ​ന്തു​മ​രി​ച്ചു. ഭ​ര്‍​ത്താ​വി​ന് ഗു​രു​ത​ര പൊ​ള്ള​ൽ. പേ​രാ​മ്പ്ര​യി​ല്‍ ചെ​റു​വ​ണ്ണൂ​ർ സ്വ​ദേ​ശി പൂ​വ​ത്തും ചാ​ലി​ൽ ലാ​ലു​വി​ന്‍റെ ഭാ​ര്യ സോ​ന​യാ​ണ് മ​രി​ച്ച​ത്.

ഡോ​ക്ട​റെ ക​ണ്ട് തി​രി​ച്ചു​വ​രു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സോ​ന കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ലാ​ണ് ഇ​രു​ന്നി​രു​ന്ന​ത്. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത് ഭ​ർ​ത്താ​വ് ലാ​ലു​വാ​ണ്.

വാ​ഹ​ന​ത്തി​ൽ പു​ക ക​ണ്ട​തോ​ടെ ലാ​ലു​വി​ന് ഡോ​ർ തു​റ​ന്ന് പു​റ​ത്തി​റ​ങ്ങാ​നാ​യി. എ​ന്നാ​ൽ ഡോ​ർ ലോ​ക്കാ​യി പോ​യ​തി​നാ​ൽ സോ​ന​യ്ക്ക് പു​റ​ത്തി​റ​ങ്ങാ​നാ​യി​ല്ല. നാ​ട്ടു​കാ​ർ ഉ​ട​നെ എ​ത്തി സോ​ന​യെ പു​റ​ത്തി​റ​ക്കാ​ൻ നോ​ക്കി​യെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.

തൊ​ട്ടു​പി​ന്നാ​ലെ ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​യെ​ങ്കി​ലും കാ​ർ ഏ​താ​ണ്ട് പൂ​ർ​ണ​മാ​യി ക​ത്തി​യി​രു​ന്നു. പേ​രാ​മ്പ്ര​യി​ലെ ക​ല്ലോ​ട്ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് സോ​ന​യെ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചു.

ഏ​ഴ് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു സോ​ന. പ​രി​ക്കേ​റ്റ ലാ​ലു​വി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​ങ്ങ​നെ​യാ​ണ് കാ​റി​ന് തീ​പി​ടി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Post a Comment

أحدث أقدم
Join Our Whats App Group