ദേശീയപാതാ നിര്‍മ്മാണം: ചാലയില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം
ചാല: ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള മേല്‍പ്പാലം നിർമ്മാണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ചാലയില്‍ 13 മുതല്‍ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നു.
ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക റൂട്ട് ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. കണ്ണൂരില്‍നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചാല സ്റ്റേഷൻ സ്റ്റോപ്പില്‍നിന്ന് ആരംഭിക്കുന്ന മേല്‍പ്പാലത്തിലൂടെയാണ് പോകേണ്ടത്.
മേല്‍പ്പാലം ഇറങ്ങി ആസ്റ്റർ മിംസ് ആശുപത്രിക്ക് സമീപമെത്തിയശേഷം അവിടെനിന്ന് തിരിഞ്ഞ് കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെ ചാല അമ്പലത്തിന് അടുത്തുള്ള അടിപ്പാതവഴി കൂത്തുപറമ്പ് റോഡിലേക്ക് പ്രവേശിക്കണം.
കൂത്തുപറമ്പ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ചാല ബൈപ്പാസ് ജങ്‌ഷൻ വഴി ദേശീയപാതയുടെ സർവീസ് റോഡില്‍ പ്രവേശിച്ച ശേഷം മിംസ് ആശുപത്രിക്ക് സമീപത്തുനിന്ന് പ്രധാന പാതയിലേക്ക് കയറണം. ചാലയിലെ പുതിയ മേല്‍പ്പാലത്തിലൂടെ വേണം ഈ വാഹനങ്ങള്‍ കണ്ണൂർ ഭാഗത്തേക്ക് പോകാൻ. നിർമ്മാണപ്രവർത്തനങ്ങള്‍ വേഗത്തില്‍ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് റൂട്ട് മാറ്റം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാഭരണകൂടവും ദേശീയപാതാ അധികൃതരും അറിയിച്ചു.
إرسال تعليق