Join News @ Iritty Whats App Group

'ഗണ്‍മാന്‍മാരുടെ മര്‍ദനത്തില്‍ കേസ് ഡയറി തിരുത്തിച്ചു'; എസ്‌ഐടിക്ക് നിര്‍ണായക മൊഴി ലഭിച്ചു

'ഗണ്‍മാന്‍മാരുടെ മര്‍ദനത്തില്‍ കേസ് ഡയറി തിരുത്തിച്ചു'; എസ്‌ഐടിക്ക് നിര്‍ണായക മൊഴി ലഭിച്ചു


തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിനിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മ‍ർദിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണവും അട്ടിമറിച്ചു. അന്വേഷണത്തിലെ അട്ടിമറി വ്യക്തമാക്കുന്ന മൊഴി എസ്ഐടിക്ക് ലഭിച്ചു. ആദ്യ അന്വേഷണം നടത്തിയ എസ്ഐയും രണ്ട് പൊലീസുകാരുമാണ് എസ്ഐടിക്ക് മൊഴിനൽകിയത്. ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥനാണ് ഇടപെട്ടതെന്നാണ് മൊഴി. കേസ് ഡയറി ഉന്നത ഉദ്യോഗസ്ഥൻ്റെ നിർദ്ദേശപ്രകാരം തിരുത്തിച്ചെന്നും മൊഴിയില്‍ പറയുന്നു. തലസ്ഥാനത്ത് താമസിപ്പിച്ചാണ് സിഡി ഫയൽ തിരുത്തിയത്. എസ്ഐടി ഇത് പ്രത്യേക റിപ്പോർട്ടാക്കി ഡിജിപിക്ക് കൈമാറും. തിരുത്തിയതിന് മുമ്പുള്ള റിപ്പോർട്ട് എസ്ഐടി കണ്ടെത്തി.

Post a Comment

أحدث أقدم
Join Our Whats App Group