കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യത
കണ്ണൂർ : കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ മെയ് 25 വരെ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.പവർഗ്രിഡ് കോർപ്പറേഷന്റെ (PGCIL) കോഴിക്കോട് 400 കെ.വി.
സബ്‌സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എം.വി.എ. ട്രാൻസ്‌ഫോർമറിന്റെ അറ്റകുറ്റപണികള്‍ പൂർത്തിയാക്കുന്നതിനാലാണ് മെയ് 25 വരെ കണ്ണൂർ, കാസറഗോഡ്, കോഴിക്കോട്, വയനാട്, ജില്ലകളില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രിക്കുന്നത്.
കെ.എസ്.ഇ.ബി.എല്‍ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ട്രാൻസ്‌ഫോർമറിന്റെ അറ്റകുറ്റപണികള്‍ക്ക് മെയ് 12 മുതല്‍ ഒരാഴ്ചക്കാലം വേണ്ടിവരുമെന്നാണ് പവർഗ്രിഡ് കോർപ്പറേഷൻ നേരത്തെ അറിയിച്ചിരുന്നത്.
إرسال تعليق