മലയിടംതുരുത്തിലെ ഒഴിപ്പിക്കലിൽ ഇടപെട്ട് മുഖ്യമന്ത്രി; ചർച്ചയ്ക്ക് റോജി.എം.ജോണിനെ ചുമതലപ്പെടുത്തി; പോലീസ് അതിക്രമത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല
കൊച്ചി: മലയിടംതുരുത്ത് പര്യത്ത് ഉന്നതിയിലെ ഒഴിപ്പിക്കലിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. വിഷയത്തിൽ പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം. ജോണിനേയും വി.പി. സജീന്ദ്രൻ എംഎൽഎയേയും മുഖ്യമന്ത്രി വി.ഡി. സതീശൻ ചുമതലപ്പെടുത്തി.
ഒഴിപ്പിക്കൽ നടപടിയിൽ കോടതിയോട് സാവകാശം ചോദിക്കാനും സർക്കാർ നീക്കം നടത്തുന്നുണ്ട്.
മലയിടംതുരുത്ത് പര്യത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ നടപടി 23-ന് തുടരണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി കർശന നിർദേശം നൽകിയിരുന്നു.
നടപടികൾ 23-ന് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്തദിവസം തുടരണം. 25-ന് വൈകുന്നേരം മൂന്നിനകം നടപടിയുടെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു.
അതേ സമയം, ഭൂമി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പോലീസ് നടപടികളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്ക് നല്കിയ കത്തിലാണ് പോലീസ് മേധാവി റവാഡാ ചന്ദ്രശേഖരന് മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയത്.
إرسال تعليق