Join News @ Iritty Whats App Group

ബംഗാളിലെ തോല്‍വിയോട് പൊരുത്തപ്പെടാനാകാതെ മമത ബാനര്‍ജി, നിയമവിരുദ്ധമായി പരാജയപ്പെടുത്തിയതാണെന്ന് വൈകാതെ തെളിയും

ബംഗാളിലെ തോല്‍വിയോട് പൊരുത്തപ്പെടാനാകാതെ മമത ബാനര്‍ജി, നിയമവിരുദ്ധമായി പരാജയപ്പെടുത്തിയതാണെന്ന് വൈകാതെ തെളിയും


കൊല്‍ക്കത്ത:ഭയമില്ലാത്തവരും ജൻമനാടിനോട് സ്നേ​ഹമുള്ളവരും ബംഗാളില്‍ സ്വാഭാാവികമായി ഒന്നിക്കുമെന്ന് മമത ബാനർജി പറഞ്ഞു ആരോടും അഭ്യർത്ഥിക്കേണ്ട കാര്യമില്ല മുൻപെങ്ങുമില്ലാത്തവിധം ടിഎംസി പ്രവർത്തകർ ആക്രമിക്കപ്പെടുകയാണ് താൻ അധികാരത്തിൽ വന്നപ്പോൾ ആരെയും ആക്രമിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു ബിജെപി തന്റെ സുരക്ഷയടക്കം പിൻവലിച്ചു കഴിഞ്ഞു തങ്ങളെ നിയമവിരുദ്ധമായി പരാജയപ്പെടുത്തിയതാണെന്ന് വൈകാതെ തെളിയും എന്നും മമത പറഞ്ഞു

മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാതെ മമത ബാനർജി തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാത്തത് നാടകീയ നീക്കങ്ങൾക്ക് തയ്യാറാവുന്നു എന്ന സൂചന നല്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ബം​ഗാൾ മുഖ്യമന്ത്രിയെന്ന വിശേഷണം മമത ബാനർജി മാറ്റിയിരുന്നില്ല. ഇന്നലെ സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ പശ്ചിമബം​ഗാളിന്‍റെ  15ാമത്തെയും ,16ാമത്തെയും,17ാമത്തെയും നിയമസഭാ കാലത്തെ മുഖ്യമന്ത്രിയെന്നാണ് മാറ്റിയത്.

ശക്തമായ വിട്ടുവീഴ്ചയില്ലാത്ത പ്രതിപക്ഷമാകുമെന്ന് പറഞ്ഞ അഭിഷേക് ബാനർജി. ജനാധിപത്യ സ്ഥാപനങ്ങൾ പക്ഷം പിടിച്ച തെരഞ്ഞെടുപ്പാണ് ബം​ഗാളിൽ നടന്നതെന്നും, പ്രവർത്തകർ ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് പാർട്ടിക്കൊപ്പം നിൽക്കണമെന്നും കുറിച്ചു. രാജ്യത്ത് തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന് ആരോപിച്ച് അന്താരാഷ്ട്ര കോടതിയായ ഹേ​ഗിലെ ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിനെ സമീപിക്കാൻ മമത ബാനർജി ഒരുങ്ങുകയാണെന്ന് ബം​ഗാളിലെ പ്രമുഖ ദിനപത്രം റിപ്പോർട്ട് ചെയ്തെങ്കിലും ഇതിന് സ്ഥിരീകരണമില്ല. ബംഗാളിൽ സത്യപ്രതിജ്ഞ ആഘോഷമാക്കിയ ബിജെപി രാജ്യമെങ്ങുമുള്ള പാർട്ടി പ്രവർത്തകരുടെ ആവേശം ഉയർത്താനാണ് നോക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group