Join News @ Iritty Whats App Group

ബാവലിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

ബാവലിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ഇരിട്ടി:ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. ഇരിട്ടി പയഞ്ചേരി സ്വദേശി സി.എൻ.പോക്കൂട്ടി(പോക്കർ43) ആണ് മരിച്ചത്. ബാവലിപ്പുഴയുടെ ഭാഗമായ പായം കല്ലിപ്പറമ്പ് കടവിൽ രണ്ട് സുഹൃത്തു ക്കൾക്കൊപ്പം കുളിക്കുന്നതിനിടയിൽ ഇന്ന് വൈകിട്ട് 3.30 തോടെ ആയിരുന്നു അപകടം. യുവാവ് ഒഴുക്കിൽപ്പെട്ട വിവരം അറിഞ്ഞ് ഇരിട്ടി പൊലിസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടയിൽ ഒരു കിലോമീറ്റർ താഴെ ജബ്ബാർ കടവ് പാലത്തിന് താഴ്ഭാഗത്തായി എരുമത്തടം കടവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മത്സ്യം പിടിക്കുന്ന ആളുകളുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിവരമറിഞ്ഞ് മന്ത്രി സണ്ണി ജോസഫ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ആശുപത്രിയിലെത്തിയിരുന്നു. ആരിഫയാണ് ഭാര്യ. ഫെബിൻ, അമാൻ എന്നിവർ മക്കളാണ്.

Post a Comment

أحدث أقدم
Join Our Whats App Group