സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം ഉടൻ? എങ്ങനെ പരിശോധിക്കാം, ഫലം ലഭ്യമാകുന്ന ലിങ്കുകൾ ഇതാ
ദില്ലി: ഈ വർഷത്തെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിച്ചേക്കും. മെയ് 12 ചൊവ്വാഴ്ചയ്ക്കകം ഫലം പ്രസിദ്ധീകരിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. സിബിഎസ്ഇ പ്ലസ്ടു ഫലം ഉടൻ ഉണ്ടാകുമെന്ന് ഡിജിലോക്കർ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എക്സിലൂടെ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ നടന്ന പ്ലസ്ടു പരീക്ഷയിൽ 18,59,551 വിദ്യാർഥികളാണ് പങ്കെടുത്തത്. കഴിഞ്ഞ വർഷം മെയ് 13നായിരുന്നു പ്ലസ്ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്
പരീക്ഷാ ഫലം പരിശോധിക്കാം; ഇതാ ലിങ്കുകൾ
cbse.gov.in, results.cbse.nic.in, cbseresults.nic.in, digilocker.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ പരീക്ഷാ ഫലം പരിശോധിക്കാം. കൂടാതെ, UMANG ആപ്ലിക്കേഷൻ മുഖേനയും പരീക്ഷാ ഫലം പരിശോധിക്കാം. റോൾ നമ്പർ, സ്കൂൾ നമ്പർ, ജനനത്തീയതി, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ പരീക്ഷാ ഫലം പരിശോധിക്കാനായി നൽകേണ്ടതുണ്ട്.
പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം?
മേൽപറഞ്ഞ ഏതെങ്കിലും ഒരു വെബ്സൈറ്റിൽ പ്രവേശിക്കുക.
ഹോംപേജിലെ Class 12 Result എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകുക.
സ്കോർകാർഡ് ഡൗൺലോഡ് ചെയ്യുക.
ഡിജിലോക്കറിലൂടെ എങ്ങനെ പരിശോധിക്കാം?
digilocker.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പരോ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരോ നൽകി ലോഗിൻ ചെയ്യുക.
എജ്യൂക്കേഷൻ സെക്ഷനിൽ പ്രവേശിക്കുക.
സിബിഎസ്ഇ ഓപ്ഷൻ ക്ലിക്ക് ചെയ്ത് പ്ലസ്ടു മാർക്ക് ഷീറ്റ് പരിശോധിക്കാം.
കഴിഞ്ഞ വർഷം 88.39 വിജയശതമാനം
രാജ്യത്ത് കഴിഞ്ഞ വർഷം സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ 88.39 ശതമാനമായിരുന്നു വിജയം. പെൺകുട്ടികൾക്കായിരുന്നു കൂടുതൽ വിജയശതമാനം. പരീക്ഷയെഴുതിയ 91.64 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ, ആൺകുട്ടികളുടെ വിജയശതമാനം 85.70 ആയിരുന്നു. വിജയവാഡ (99.60), തിരുവനന്തപുരം (99.32), ചെന്നൈ (97.39) എന്നിങ്ങനെയായിരുന്നു മേഖല തിരിച്ചുള്ള വിജയശതമാനം.
إرسال تعليق