Join News @ Iritty Whats App Group

ചെ​ന്നൈ​യി​ൽ കു​തി​ര​പ്പ​നി സ്ഥി​രീ​ക​രി​ച്ചു,​ മനു​ഷ്യ​രി​ലേ​ക്ക് പ​ട​രാ​ൻ സാ​ധ്യ​ത; ക​ന​ത്ത ജാ​ഗ്ര​ത

ചെ​ന്നൈ​യി​ൽ കു​തി​ര​പ്പ​നി സ്ഥി​രീ​ക​രി​ച്ചു,​ മനു​ഷ്യ​രി​ലേ​ക്ക് പ​ട​രാ​ൻ സാ​ധ്യ​ത; ക​ന​ത്ത ജാ​ഗ്ര​ത


ചെ​ന്നൈ: സ​വാ​രി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന കു​തി​ര​യ്ക്കു മാ​ര​ക സാം​ക്ര​മി​ക രോ​ഗ​മാ​യ കു​തി​ര​പ്പ​നി (ഗ്ലാ​ൻ​ഡ​ർ) സ്ഥി​രീ​ക​രി​ച്ച​തോ​ടെ ചെ​ന്നൈ​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ബാ​ക്‌​ടീ​രി​യ​ജ​ന്യ രോ​ഗ​മാ​യ കു​തി​ര​പ്പ​നി മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ച​ത്ത കു​തി​ര​യു​ടെ സ്ര​വം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യ​മാ​യാ​ണു ചെ​ന്നൈ ന​ഗ​ര​ത്തി​ൽ ഈ ​രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ന​ഗ​ര​ത്തി​ൽ കു​തി​ര സ​വാ​രി​ക്കും ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഉ​ല്ലാ​സ സ​വാ​രി​ക്ക് ചെ​ന്നൈ ന​ഗ​ര​ത്തി​ൽ 140 കു​തി​ര​ക​ളാ​ണു​ള്ള​ത്.

ഇ​വ​യു​ടെ സ്ര​വം ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നു മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രോ​ഗം ബാ​ധി​ച്ച് ച​ത്ത കു​തി​ര​യോ​ടൊ​പ്പം പാ​ർ​പ്പി​ച്ചി​രു​ന്ന മ​റ്റു കു​തി​ര​ക​ളെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ചെ​ന്നൈ​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള കു​തി​ര​ക​ളു​ടെ ഗ​താ​ഗ​ത​ത്തി​ന് അ​ധി​കൃ​ത​ർ താ​ൽ​ക്കാ​ലി​ക വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ത്തെ നി​യോ​ഗി​ച്ച് പ​രി​ശോ​ധ​ന​ക​ളും ക​ർ​ശ​ന​മാ​ക്കി.

Post a Comment

Previous Post Next Post
Join Our Whats App Group