Join News @ Iritty Whats App Group

റെയില്‍വേ അവഗണന തുടരുന്നു വരുമാനം ഇരട്ടിച്ചിട്ടും കണ്ണൂരില്‍ ട്രെയിനുകള്‍ കൂടുന്നില്ല

റെയില്‍വേ അവഗണന തുടരുന്നു വരുമാനം ഇരട്ടിച്ചിട്ടും കണ്ണൂരില്‍ ട്രെയിനുകള്‍ കൂടുന്നില്ല


ണ്ണൂർ:ടിക്കറ്റ് വരുമാനത്തില്‍ റെക്കോർഡ് നേട്ടം ഉണ്ടാകുമ്പോഴും കണ്ണൂർ റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിൻ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാത്തത് ദുരിതമാകുന്നു.പാലക്കാട് ഡിവിഷനില്‍ കോഴിക്കോടിന് പിന്നില്‍ ടിക്കറ്റ് വരുമാനത്തില്‍ രണ്ടാംസ്ഥാനത്താണ് കണ്ണൂർ റെയില്‍വേ സ്റ്റേഷൻ.മുൻ വർഷത്തെ അപേക്ഷിച്ച്‌ യാത്രക്കാരുടെ എണ്ണത്തില്‍ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.


2024-2025 സാമ്പത്തിക വർഷത്തില്‍ ടിക്കറ്റ് വരുമാനം 121.62 കോടിയായിരുന്ന വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ 135.65 കോടിയായി വർദ്ധിച്ചു. സാമ്പത്തിക വർഷത്തില്‍ 14,02,73,275 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. പയ്യന്നൂർ റെയില്‍വേ സ്റ്റേഷന് 2024-2025ല്‍ ലഭിച്ച 24.61കോടി 2025-26 വർഷത്തില്‍ 26.75 ആയും ഉയർന്നു. വർദ്ധനവ് 2.13 കോടിയുടെ വർദ്ധനവ്. പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ 2024-25 സാമ്പത്തിക വർഷത്തില്‍ 46.714കോടി ലഭിച്ചിടത്ത് 2025-26 വർഷത്തില്‍ 53.408 കോടിയായും വർദ്ധിച്ചു. ഈ സ്റ്റേഷനില്‍ 6.69കോടിയുടെ വർദ്ധനവ് രേഖപ്പെടുത്തി. തലശ്ശേരിയില്‍ 2024-25 സാമ്പത്തിക വർഷം 40.95കോടിയുണ്ടായിരുന്ന ടിക്കറ്റ് വരുമാനം 2025-26ല്‍ 45.12കോടിയായും വർദ്ധിച്ചു. 4.16കോടിയുടെ വർദ്ധനവ് രേഖപ്പെടുത്തി.

ട്രെയിനുകള്‍ക്കായി കാത്തിരിപ്പ്

ടിക്കറ്റ് വരുമാനവും യാത്രക്കാരുടെ എണ്ണവും വർദ്ധിപ്പിക്കുമ്പോഴും ജില്ലയ്ക്ക് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാത്തതാണ് ഇവിടെ നേരിടുന്ന പ്രധാന പ്രശ്നം. പ്രധാന സ്റ്റേഷനുകളായ പയ്യന്നൂർ, പഴയങ്ങാടി, തലശ്ശേരി സ്റ്റേഷനുകളില്‍ പല ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കാത്തതുംവെല്ലുവിളിയാണ്. കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന ആവശ്യത്തില്‍ യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല.

മുഖം മിനുക്കി നവീകരണം

അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ പ്രധാന സ്റ്റേഷനുകളെല്ലാം നവീകരിച്ചിട്ടുണ്ട്. കവാടം മിനുക്കല്‍, പാർക്കിംഗ് സൗകര്യം വിപുലീകരിക്കല്‍ എന്നിവയിലാണ് മുൻഗണന നല്‍കിയിട്ടുള്ളത്.പാർക്കിംഗ് നവീകരിച്ചതോടെ അമിത തുക പിരിക്കുന്നതായും ആക്ഷേപം ഉണ്ട്. തളിപ്പറമ്പ് ഭാഗത്തുനിന്ന് കൂടുതല്‍ പേർ ആശ്രയിക്കുന്ന പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ സൗകര്യങ്ങളുടെ അപര്യാപ്തത ഏറെയാണ്. ഇവിടെ പല ട്രെയിനുകള്‍ക്കു സ്റ്റോപ്പില്ല. ഇവിടെ പ്ലാറ്റ്‌ഫോമിനകത്ത് കാത്തിരിപ്പുകാർക്ക് സൗകര്യം പോലുമില്ല. മഴപെയ്താല്‍ വെള്ളം സ്റ്റേഷൻ ചെളിക്കുളമായി മാറും.

റെയില്‍വേയിലേക്ക് നല്‍കുന്നത് ശതകോടികള്‍
സ്റ്റേഷൻ 2024-2025 2025-26 വർദ്ധനവ്

കണ്ണൂർ 121,62,73,168 135,65,46,443 14,02,73,275

തലശ്ശേരി 40,95,59,593 45,12,44,418 4 16,84,825

പയ്യന്നൂർ 24,61,90,373 26,75,19,376 2 13,29,003

പഴയങ്ങാടി 46,714,947 53,408,198 6693,251

Post a Comment

Previous Post Next Post
Join Our Whats App Group