ഇരിട്ടി വിളക്കോട് വെച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഇരിട്ടി: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലാ യിരുന്ന യുവാവ് മരിച്ചു.
വിളക്കോട് പാറക്കണ്ട ത്തിലെ പാപ്പിനിശ്ശേരി ഹൗസിൽ കെ.കെ.വി ജേഷ് (ബിജു 40) ആണ് മരണപ്പെട്ടത്. ഇരിട്ടിക്കടുത്ത് കീഴൂരിലെ ഓർമ്മ ബാറ്ററി ഹൗസിലെ ഇലക്ട്രീഷ്യനായിരുന്നു.ഒരാഴ്ച്ച മുൻപ് ആണ് ഇയാൾ സഞ്ചരിച്ച ബൈക്ക് വിളക്കോടിനടുത്ത് വെച്ച് അപകടത്തിൽ പെട്ടത്.തലയ്ക്ക് ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് കാലത്ത് ആണ് മരണപ്പെട്ടത്.
പാപ്പിനിശ്ശേരി വിജയൻ്റെയും കെ.കെ.ഷീലയുടെയും മകനാണ്.
ഭാര്യ: അഞ്ജു
മകൾ: ദേവാംഞ്ജന (വിദ്യാർത്ഥിനി പുന്നാട് നിവേദിത വിദ്യാലയം)
സഹോദരങ്ങൾ: ശ്രീജേഷ് (വർക്ക്ഷോപ്പ്), പരേതയായ വിനീത
കണ്ണൂർ മെഡി.കോളജിൽ പോസ്റ്റമോർട്ടം നടപടികൾക്കു ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകിട്ടോടെ സംസ്കരിക്കും
വിജേഷിൻ്റെ മരണത്തിൽ അനുശോചിച്ച് ഇരിട്ടി മേഖലയിലെ വർക്ക്ഷോപ്പുകൾക്ക് അവധിയായിരിക്കുമെന്ന്അസോ.ഭാരവാഹികൾ അറിയിച്ചു
إرسال تعليق