Join News @ Iritty Whats App Group

ഞങ്ങൾ കോൺ​ഗ്രസുകാർ, ആർക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല കോൺ​ഗ്രസ് നേതാക്കളെന്ന് കെസി വേണു​ഗോപാലും വിഡി സതീശനും

ഞങ്ങൾ കോൺ​ഗ്രസുകാർ, ആർക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല കോൺ​ഗ്രസ് നേതാക്കളെന്ന് കെസി വേണു​ഗോപാലും വിഡി സതീശനും


തിരുവനന്തപുരം: കെസി വേണു​ഗോപാലിനും വിഡി സതീശനും ഇടയിലെ മഞ്ഞുരുകുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് മാധ്യമപ്രവർത്തകരെ കണ്ടു. വിഡി സതീശൻ മന്ത്രിസഭയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ആർക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല കോൺ​ഗ്രസ് നേതാക്കളെന്ന് വി ഡി സതീശൻ പറഞ്ഞു.

കെസി വേണു​ഗോപാലുമായി വിഡി സതീശൻ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്. ഞങ്ങൾ എന്നും കാണുന്നവരാണെന്നും വിഡി സതീശൻ മന്ത്രിസഭയ്ക്ക് പൂർണ പിന്തുണ നൽകുമെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. പാർട്ടി തീരുമാനത്തിൽ അടിയുറച്ച് നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല കോൺ​ഗ്രസ് നേതാക്കളെന്നും എല്ലാ കാര്യങ്ങലും കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് വിഡി സതീശനും പറഞ്ഞു. മന്ത്രിസഭയുടെ പട്ടിക നാളെ ഉച്ചയോടെ ​ഗവർണർക്ക് കൈമാറുമെന്നും അറിയിച്ചു.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്നലെ വൈകിട്ടാണ് കെസി വേണുഗോപാൽ ദില്ലിയിൽ നിന്നും തിരിച്ചെത്തിയത്. വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വീട്ടിൽ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് കെസിയെ കാണാൻ വിഡിയെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയതിന് തൊട്ടുപിന്നാലെ മുതിര്‍ന്ന നേതാക്കളെയെല്ലാം വിഡി സതീശൻ നേരിട്ട് പോയി കണ്ടിരുന്നു. മന്ത്രിസഭ രൂപീകരണത്തിന്‍റെ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സന്ദര്‍ശനമെന്നതും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group