Join News @ Iritty Whats App Group

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്


വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകർ ഒരുക്കിയ വിരുന്നിനിടെ തോക്കുകളും കത്തികളുമായി എത്തിയ ആളുടെ ചിത്രം പുറത്തുവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇയാളെ യുഎസ് സീക്രട്ട് സർവീസ് കീഴടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വിട്ടു. കാലിഫോർണിയയിൽ നിന്നുള്ള 31 വയസ്സുള്ള കോൾ തോമസ് അലൻ ആണ് അക്രമിയെന്ന് യുഎസ് അധികൃതർ സ്ഥിരീകരിച്ചു.

പ്രസിഡന്റ് ഡോണാൾഡ് ട്രംപും നിരവധി മുതിർന്ന യുഎസ്. നേതാക്കളും പങ്കെടുത്ത ചടങ്ങിലേക്കാണ് ഇയാൾ ഓടിക്കയറിയത്. വാഷിങ്ടൺ ഹിൽട്ടണിൽ നടന്നുക്കൊണ്ടിരുന്ന വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകർ ഒരുക്കിയ അത്താഴ വിരുന്നിൽ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു.

വെടിയുതിർത്തതായി സംശയിക്കുന്ന തോക്കുധാരി ശനിയാഴ്ച രാത്രി പരിപാടി നടന്ന വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിലെ അതിഥിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
അതേസമയം തനിക്ക് സുരക്ഷയെ കുറിച്ച് ആശങ്കകളില്ലെന്നും തന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മികച്ച ജോലി ചെയ്‌തെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Post a Comment

أحدث أقدم
Join Our Whats App Group