കണ്ണൂര്‍ ജില്ലയിലെ ആന്റി വെനം ലഭ്യമായ 18 ആശുപത്രികള്‍ ഇവയാണ്
കണ്ണൂർ: പാമ്ബുകടിയേറ്റുള്ള അപകടങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ കണ്ണൂർ ജില്ലയില്‍ 18 ആശുപത്രികളില്‍ പാമ്ബുകടിയേറ്റാലുള്ള പ്രതിരോധ ആന്റിവെനം ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ (ആരോഗ്യം) ഇൻ-ചാർജ് ഡോ.കെ സി സച്ചിൻ അറിയിച്ചു. ആറ് സർക്കാർ ആശുപത്രികളിലും 12 സ്വകാര്യ ആശുപത്രികളിലുമാണ് നിലവില്‍ ആന്റിവെനം സ്റ്റോക്കുള്ളത്.
കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, ഇരിട്ടി താലൂക്ക് ആശുപത്രി, പേരാവൂർ താലൂക്ക് ആശുപത്രി, തളിപ്പറമ്ബ് താലൂക്ക് ആശുപത്രി എന്നീ സർക്കാർ ആശുപത്രികളിലും കണ്ണൂർ എ കെ ജി ആശുപത്രി, ബേബി മെമ്മോറിയല്‍ ആശുപത്രി, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്, റെസ്മി ആശുപത്രി പേരാവൂർ, കണ്ണൂർ ആസ്റ്റർ മിംസ്, ഡോ. ജോസ് ക്ലിനിക് കരുവഞ്ചാല്‍, ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി തലശ്ശേരി, സെന്റ് ജോസഫ്സ് ആശുപത്രി കരുവഞ്ചാല്‍, തളിപ്പറമ്ബ് സഹകരണ ആശുപത്രി, തലശ്ശേരി സഹകരണ ആശുപത്രി, കിംസ് ശ്രീചന്ദ് ആശുപത്രി, സൈറസ് എം എം ആശുപത്രി പാപ്പിനിശ്ശേരി എന്നീ സ്വകാര്യ ആശുപത്രികളിലുമാണ് നിലവില്‍ പ്രതിരോധമരുന്ന് ലഭ്യമായുള്ളത്.ആവശ്യമെങ്കില്‍ ആന്റിവെനത്തിന്റെ സ്റ്റോക്ക് കൂട്ടുന്ന കാര്യം പരിഗണിക്കുമെന്നും ഡി.എം.ഒ പറഞ്ഞു.
إرسال تعليق