Join News @ Iritty Whats App Group

കാണാതായി പത്ത് മിനുട്ടിനുള്ളില്‍ അറിയിച്ചിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല, മൂന്ന് രാത്രികളായി ; വേദനയോടെ ശ്രീനന്ദയുടെ പിതാവ്

കാണാതായി പത്ത് മിനുട്ടിനുള്ളില്‍ അറിയിച്ചിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല, മൂന്ന് രാത്രികളായി ; വേദനയോടെ ശ്രീനന്ദയുടെ പിതാവ്


ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയ്ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു.

വനംവകുപ്പും പൊലീസും തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല. തെരച്ചില്‍ ഊര്‍ജിതമല്ല എന്നാണ് കുടുംബത്തിന്റെ ആരോപണം.

കാണാതായി പത്ത് മിനുട്ടിനുള്ളില്‍ അറിയിച്ചിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല എന്നും ഇപ്പോള്‍ കുട്ടിയെ കാണാനില്ല എന്നറിയിച്ചിട്ട് മൂന്ന് രാത്രികളായി എന്നും പിതാവ് രമേശന്‍ പറഞ്ഞു. അന്നേ ദിവസം 5.20ന് കുട്ടിയുടെ ഫോട്ടോ എടുത്തിരുന്നു. 15 മിനുട്ടിന് ശേഷം എല്ലാവരും വണ്ടിയിലേക്ക് കയറുമ്പോഴാണ് കുട്ടിയെ കാണാനില്ല എന്ന് അമ്മ പറയുന്നത്. ആ ഭാഗത്തെല്ലാം ഞങ്ങള്‍ തിരഞ്ഞുനോക്കി. രാത്രിയോടെ പൊലീസും ഫയര്‍ഫോഴ്‌സും എല്ലാം എത്തി തിരച്ചില്‍ ആരംഭിച്ചിരുന്നുവെന്നുമാണ് യാത്രയില്‍ ഒപ്പമുണ്ടായിരുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഏപ്രില്‍ ഏഴ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്. പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം ചിക്കമഗളൂരുവില്‍ എത്തിയതായിരുന്നു ശ്രീനന്ദ. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ചാണ് ശ്രീനന്ദയെ കാണാതാകുന്നത്. പൊലീസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന എന്നിവര്‍ ഉള്‍പ്പെടുന്ന 100 അംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ് നിലവില്‍ തെരച്ചില്‍ നടത്തുന്നത്. തെര്‍മല്‍ ഡ്രോണുകള്‍ അടക്കം ഉപയോഗിച്ചാണ് പരിശോധന.

Post a Comment

أحدث أقدم
Join Our Whats App Group