പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിനും വാഹനത്തിനും നേരെ ആക്രമണം
പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിനും വാഹനത്തിനും നേരെ ആക്രമണം. മാവിച്ചേരിയിലെ ടി. പുരുഷോത്തമൻ്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
വീടിൻ്റെ ജനല്‍ച്ചില്ലുകള്‍ അടിച്ച് തകർത്ത അക്രമികള്‍ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് തീയിടാനും ശ്രമിച്ചു. തെരഞ്ഞെടുപ്പിന് പിന്നാലെ കണ്ണൂരില്‍ അക്രമ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണൂർ മയ്യിലില്‍ സിപിഐഎം പ്രവർത്തകന് കുത്തേറ്റിരുന്നു. മുല്ലക്കൊടി അരിമ്പ്ര സ്വദേശിയായ പി.പി. പ്രകാശനാണ് കുത്തേറ്റത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകനെ കസ്റ്റഡിയിലെടുത്തു.
إرسال تعليق