നിയമസഭാ തിരഞ്ഞെടുപ്പ് : കണ്ണൂരില്‍ സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയില്‍ വരുന്ന സ്ട്രോങ്ങ് റൂമുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ.നിധിൻരാജ് പി. ഐപിഎസിന്റെ നേതൃത്വത്തില്‍ പരിശോധിച്ചു.
കണ്ണൂർ സിറ്റി പോലീസ് പരിധിയില്‍ വരുന്ന ചാലയിലെ ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഗവണ്‍മെന്റ് ബ്രണ്ണൻ കോളേജ് തലശ്ശേരി എന്നിവിടങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളാണ് കമ്മീഷണർ നേരിട്ടെത്തി വിലയിരുത്തിയത്.
إرسال تعليق