ഉടനടി കെവൈസി രജിസ്ട്രേഷൻ പൂർത്തിയാക്കണം ഇല്ലെങ്കിൽ അക്കൗണ്ട് ബ്ലോക്കാകും: കെവൈസിയുടെ പേരിൽ തട്ടിപ്പ്; വെളിമാനം സ്വദേശിക്കു നഷ്ടമായത് 7.94 ലക്ഷം
ഇരിട്ടി: കെവൈസിയുടെ പേരിൽ തട്ടിപ്പ്. വെളിമാനം സ്വദേശിക്ക് 7,94,000 രൂപ നഷ്ടമായി. ഇരിട്ടി യൂണിയൻ ബാങ്കിന്റെ ശാഖയിലെ അക്കൗണ്ട് ഉപയോഗിച്ച് യൂണിയൻ ഈസി മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനിലൂടെ പണം ട്രാൻസ്ഫർ ചെയ്യാൻ ശ്രമിക്കുമ്പോഴാണ് തട്ടിപ്പിന് ഇരയായത്.
ഉടൻ കെവൈസി രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും ഇല്ലെങ്കിൽ അക്കൗണ്ട് ബ്ലോക്കാകുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഈമാസം ആറിനായിരുന്നു തട്ടിപ്പ് അരങ്ങേറിയത്.
പലതവണകളായാണ് പണം തട്ടിയെടുത്തത്. ബാങ്ക് അധികൃതർ എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. പണം ട്രാൻസ്ഫർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ കെവൈസി ആവശ്യപ്പെട്ട് ഫോൺ വന്നതു കൊണ്ട് ഉപഭോക്താവ് സംശയിച്ചില്ല.
കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞതോടെയാണ് വെളിമാനം സ്വദേശി ആറളം പോലീസിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
إرسال تعليق