Join News @ Iritty Whats App Group

2018ലെ മഹാപ്രളയം മനുഷ്യനിർമിതം എന്ന ആരോപണം: മാത്യു കുഴൽനാടൻ ഇന്ന് കൂടുതൽ തെളിവുകള്‍ പുറത്തുവിട്ടേക്കും

2018ലെ മഹാപ്രളയം മനുഷ്യനിർമിതം എന്ന ആരോപണം: മാത്യു കുഴൽനാടൻ ഇന്ന് കൂടുതൽ തെളിവുകള്‍ പുറത്തുവിട്ടേക്കും


തിരുവനന്തപുരം: 2018ലെ മഹാപ്രളയം മനുഷ്യനിർമിതം എന്ന ആരോപണത്തിന്മേൽ മാത്യു കുഴൽനാടൻ ഇന്ന് കൂടുതൽ അനുബന്ധ തെളിവുകൾ പുറത്തുവിട്ടേക്കും. മന്ത്രി ആയിരുന്ന കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടെങ്കിലും, സർക്കാർ നിഷേധിച്ചിരുന്നു. എ ഐ വഴി നിർമ്മിച്ച ശബ്ദ ശകലം എന്നായിരുന്നു മന്ത്രി കൃഷ്ണൻകുട്ടിയുടെ പ്രതികരണം. ഈ സാഹചര്യത്തിലാണ് ജല വിഭവ വകുപ്പുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പുറത്തുവിടാൻ ശ്രമിക്കുന്നത്. തൻറെ ആരോപണം വ്യാജമെങ്കിൽ എന്തുകൊണ്ട് സർക്കാർ നിയമനടപടി സ്വീകരിക്കുന്നില്ലെന്ന ആണ് മാത്യു കുഴൽനാടൻ്റെ ചോദ്യം. നിശബ്ദ പ്രചാരണ ദിവസവും ആരോപണങ്ങൾ സജീവ ചർച്ചയാക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group