Join News @ Iritty Whats App Group

ഇ​ത് യു​ദ്ധ​ത്തി​ന്‍റെ അ​വ​സാ​ന​മ​ല്ല, വെ​ടി​നി​ർ​ത്ത​ൽ അം​ഗീ​ക​രി​ച്ച് മൊ​ജ്ത​ബ ഖ​മ​നേ​യ്; പ്ര​കോ​പ​നം ഉ​ണ്ടാ​യാ​ൽ തി​രി​ച്ച​ടി​ക്കു​മെന്ന താക്കീതും

ഇ​ത് യു​ദ്ധ​ത്തി​ന്‍റെ അ​വ​സാ​ന​മ​ല്ല, വെ​ടി​നി​ർ​ത്ത​ൽ അം​ഗീ​ക​രി​ച്ച് മൊ​ജ്ത​ബ ഖ​മ​നേ​യ്; പ്ര​കോ​പ​നം ഉ​ണ്ടാ​യാ​ൽ തി​രി​ച്ച​ടി​ക്കു​മെന്ന താക്കീതും


ടെ​ഹ്റ​ൻ: അ​മേ​രി​ക്ക മു​ന്നോ​ട്ടു വ​ച്ച വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത് ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് മൊ​ജ്ത​ബ ഖ​മ​നേ​യ് എ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ത് യു​ദ്ധ​ത്തി​ന്‍റെ അ​വ​സാ​ന​മ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ പ​ര​മോ​ന്ന​ത നേ​താ​വ്, സൈ​ന്യ​ത്തി​ന്‍റെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളോ​ടും ആ​ക്ര​മ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

മൊ​ജ്ത​ബ ഖ​മേ​നി​യ്‌​യു​ടെ പ്ര​സ്താ​വ​ന സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഇ​സ്‌​ലാ​മി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് ഇ​റാ​ൻ ബ്രോ​ഡ്കാ​സ്റ്റിം​ഗി​ൽ വാ​യി​ച്ചു. “വെ​ടി​നി​ർ​ത്ത​ൽ എ​ന്നാ​ൽ യു​ദ്ധം അ​വ​സാ​നി​ക്കു​ക എ​ന്ന​ല്ല അ​ർ​ഥ​മാ​ക്കു​ന്ന​തെ​ന്നും ശ​ത്രു​പ​ക്ഷ​ത്തു​ള്ള അ​മേ​രി​ക്ക​യോ ഇ​സ്രാ​യേ​ലോ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യാ​ൽ ത​ങ്ങ​ൾ തി​രി​ച്ച​ടി​ക്കു​മെ​ന്നും’ ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

“ഇ​ത് യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നെ സൂ​ചി​പ്പി​ക്കു​ന്നി​ല്ല, ന​മ്മു​ടെ ക​ര​ങ്ങ​ൾ ഇ​പ്പോ​ഴും ആ​യു​ധ​ത്തി​ൽ ത​ന്നെ​യാ​ണ്. ശ​ത്രു​വി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ചെ​റി​യ തെ​റ്റ് സം​ഭ​വി​ച്ചാ​ൽ പോ​ലും പൂ​ർ​ണ​ശ​ക്തി​യോ​ടെ അ​തി​നെ നേ​രി​ടും’.-​വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത ദേ​ശീ​യ സു​ര​ക്ഷാ കൗ​ൺ​സി​ൽ പ​റ​ഞ്ഞു

ഫെ​ബ്രു​വ​രി 28നാ​ണ് ഇ​റാ​നെ​തി​രെ യു​എ​സും ഇ​സ്രാ​യേ​ലും സം​യു​ക്ത ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഏ​റ്റു​മു​ട്ട​ലി​ന്‍റെ ആ​ദ്യ​ദി​നം ത​ന്നെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മേ​നി കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Post a Comment

أحدث أقدم
Join Our Whats App Group