Join News @ Iritty Whats App Group

കണ്ണൂര്‍ ജില്ലയില്‍ വ്യാഴാഴ്ച അര്‍ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കണ്ണൂര്‍ ജില്ലയില്‍ വ്യാഴാഴ്ച അര്‍ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു....


കണ്ണൂർ ജില്ലയില്‍ വ്യാഴാഴ്ച അർധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യാഴാഴ്ച അർധരാത്രി പന്ത്രണ്ട് മണി വരെയാണ് നിരോധനാജ്ഞ. അനധികൃത ആള്‍ക്കൂട്ടങ്ങളും പൊതുയോഗങ്ങളും നിരോധിച്ചതായി ജില്ല കലക്ടർ അരുണ്‍ കെ വിജയൻ . അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ സംഘർഷ സാധ്യതയുണ്ടന്നാണ് ഇന്റലിജെൻസ് റിപ്പോർട്ടുകളുള്ളത്.

ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 163-ാം വകുപ്പ് പ്രകാരം അനധികൃത ആള്‍ക്കൂട്ടങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവക്ക് വിലക്കേർപ്പെടുത്തിയാണ് കലക്ടറുടെ ഉത്തരവ്. വോട്ടെടുപ്പ് സുരക്ഷിതവും സമാധാനപരവുമാക്കുന്നതിന് ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയതായും കലക്ടർ .

ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമെ കണ്ണൂർ ജില്ലയില്‍ 37 കമ്പനി കേന്ദ്ര സേനയെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ 771 പ്രശ്‌നസാധ്യതാ ബൂത്തുകളിലും കേന്ദ്ര സേനയുള്‍പ്പെടെയുള്ള പ്രത്യേക സംഘത്തിന്റെ സുരക്ഷയുണ്ടാകും. പൊലീസിന് പുറമെ 493 സൂക്ഷമ നിരീക്ഷകരെയും വിവിധ പ്രശ്‌നബാധിത ബൂത്തുകളില്‍ നിയോഗിച്ചിരിക്കുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group