Join News @ Iritty Whats App Group

കെ.​ക​രു​ണാ​ക​ര​നോ​ട് അ​നീ​തി കാ​ണി​ച്ച​വ​ര്‍ കെ. ​സു​ധാ​ക​ര​നോ​ടും കാ​ട്ടു​ന്നു; കെ. ​സു​ധാ​ക​ര​നു ബി​ജെ​പി​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്ത് പ​ദ്മ​ജ

കെ.​ക​രു​ണാ​ക​ര​നോ​ട് അ​നീ​തി കാ​ണി​ച്ച​വ​ര്‍ കെ. ​സു​ധാ​ക​ര​നോ​ടും കാ​ട്ടു​ന്നു; കെ. ​സു​ധാ​ക​ര​നു ബി​ജെ​പി​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്ത് പ​ദ്മ​ജ


തൃ​ശൂ​ര്‍: കെ. ​സു​ധാ​ക​ര​ൻ എം​പി​യെ ബി​ജെ​പി​യി​ലേ​ക്കു ക്ഷ​ണി​ച്ച് ബി​ജെ​പി ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം പ​ദ്മ​ജ വേ​ണു​ഗോ​പാ​ല്‍.സു​ധാ​ക​ര​ന്‍ വ​ഴി​യാ​ധാ​ര​മാ​കി​ല്ല. നി​ര​വ​ധി​പേ​ര്‍ കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ല്‍ ചേ​രാ​ന്‍ ത​യാ​റാ​യി നി​ല്‍​ക്കു​ക​യാ​ണെ​ന്നും കെ. ​ക​രു​ണാ​ക​ര​നോ​ട് അ​നീ​തി കാ​ണി​ച്ച​വ​ര്‍ കെ. ​സു​ധാ​ക​ര​നോ​ട് അ​നീ​തി കാ​ട്ടു​ന്ന​തി​ല്‍ അ​തി​ശ​യ​മി​ല്ലെ​ന്നും പ​ദ്മ​ജ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സും മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നും ത​മ്മി​ലു​ള്ള ക​ണ്ണൂ​രി​ലെ സീ​റ്റ് ത​ർ​ക്ക​ത്തി​നി​ടെ​യാ​ണു പ​ദ്മ​ജ​യു​ടെ ക്ഷ​ണം.”നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍, സു​ധാ​ക​രേ​ട്ട​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്കു കോ​ണ്‍​ഗ്ര​സി​ല്‍ അ​തൃ​പ്തി​യു​ണ്ട്. മ​ര​ണം​വ​രെ തൃ​ശൂ​രി​ലെ തോ​ല്‍​വി​യി​ല്‍ ക​രു​ണാ​ക​ര​നു വേ​ദ​ന​യാ​യി​രു​ന്നു.

സു​ധാ​ക​ര​നെ​പ്പോ​ലു​ള്ള ആ​ളു​ക​ള്‍ ബി​ജെ​പി​യി​ലേ​ക്കു വ​രേ​ണ്ട​തു കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്.കോ​ണ്‍​ഗ്ര​സ് ഉ​ണ്ടാ​ക്കി​യ കെ. ​ക​രു​ണാ​ക​ര​ന്‍റെ മ​ക​ളോ​ട് ഇ​ങ്ങ​നെ കാ​ണി​ക്കാ​മെ​ങ്കി​ല്‍ കെ. ​സു​ധാ​ക​ര​നോ​ട് ഇ​ങ്ങ​നെ കാ​ണി​ക്കു​ന്ന​തി​ല്‍ എ​ന്താ​ണ് അ​തി​ശ​യം. കോ​ണ്‍​ഗ്ര​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ഴും വ​ള​രെ അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ളാ​ണു സു​ധാ​ക​രേ​ട്ട​ൻ”- പ​ദ്മ​ജ പ​റ​ഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group