പരീക്ഷാഹാളില്‍ മൊബൈല്‍ ഫോണ്‍ വഴി കോപ്പിയടി: KSEB താല്‍ക്കാലിക ജീവനക്കാരൻ അറസ്റ്റില്‍
കണ്ണൂർ: പരീക്ഷാഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടിച്ച സംഭവത്തില്‍ കെഎസ്‌ഇബി താല്‍ക്കാലിക ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
കാസർകോട് പൈവളിഗെ സ്വദേശിയായ എസ്. ജനാർദനൻ ആണ് മട്ടന്നൂരില്‍ പിടിയിലായത്.
മട്ടന്നൂർ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ നടന്ന കെജിസിഇ പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. നിലവില്‍ കെഎസ്‌ഇബിയില്‍ താല്‍ക്കാലിക ജീവനക്കാരനായ ജനാർദനന് ജോലി സ്ഥിരപ്പെടാൻ ഈ പരീക്ഷ പാസാകേണ്ടത് അനിവാര്യമായിരുന്നു.
പരീക്ഷാഹാളില്‍ ഒളിപ്പിച്ചു കടത്തിയ മൊബൈല്‍ ഫോണിലൂടെ ഇയാള്‍ക്ക് ഉത്തരങ്ങള്‍ പറഞ്ഞുനല്‍കിയത് ജനാർദനൻ പഠിച്ച കോച്ചിംഗ് സെന്ററിലെ അധ്യാപകനാണെന്ന് പോലീസ് കണ്ടെത്തി. പരീക്ഷയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോപ്പിയടി പുറത്തായത്. സംഭവത്തിന് പിന്നാലെ ഇയാള്‍ക്ക് ഉത്തരങ്ങള്‍ കൈമാറിയ അധ്യാപകൻ ഒളിവില്‍ പോയിരിക്കുകയാണ്.
إرسال تعليق