ക്രൈസ്തവരെ അവഗണിച്ചാൽ ശക്തമായ പ്രതികരണം നേരിടേണ്ടി വരുമെന്ന് മാർ ആൻഡ്രൂസ് താഴത്ത്
തൃശൂർ: ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്ന രാഷ്ട്രീയ-ഭരണ രംഗത്തുള്ളവർക്കു ശക്തമായ പ്രതികരണം നേരിടേണ്ടിവരുമെന്ന് അതിരൂപത മെത്രാപ്പൊലീത്ത മാർ ആൻഡ്രൂസ് താഴത്ത്. അതിരൂപത കുടുംബകൂട്ടായ്മയുടെ ലൂർദ് ഫൊറോന കണ്വൻഷൻ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തനിച്ചുവളരാൻ ആർക്കും കഴിയില്ല. തകർച്ചയാണ് അനുഭവം. ക്രൈസ്തവ സമുദായം ഒന്നിച്ചുനിൽക്കുന്നതിന്റെ മുന്നോടിയാണ് സമുദായജ്വാല കണ്‍വൻഷനുകൾ. ഭാവിയിൽ സമുദായം ഒറ്റക്കെട്ടായിനിന്ന് പ്രവർത്തിക്കാൻ കുടുംബകൂട്ടായ്മകൾ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
ലൂർദ് ഫൊറോന വികാരി ഫാ. ജോസ് വല്ലൂരാൻ, ഫാ. രാജു അക്കര, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, മേയർ ഡോ. നിജി ജസ്റ്റിൻ, ഫൊറോന ആനിമേറ്റർ ഫാ. റോയ് മൂക്കൻ, അതിരൂപത കുടുംബകൂട്ടായ്മ ജനറൽ സെക്രട്ടറി എ.ഡി. ഷാജു, ഫൊറോന കണ്‍വീനർ വിൻസന്റ് നെല്ലിശേരി, സെക്രട്ടറി ഫ്രാൻസിസ് ജേക്കബ് മുളക്കൻ, ജോസ് ചിറ്റാട്ടുകര, ഡോണി ജോർജ്, ശോഭ ജോണ്സണ്, ആൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
എം.ഡി. എഡ്വിൻ, തോമസ് ആലപ്പാട്ട്, ഒ.ഡി. ജോസഫ്, സേവ്യർ എന്നിവർ നേതൃത്വംനൽകി. സമുദായ നവീകരണത്തിന് കുടുംബ കൂട്ടായ്മകൾ എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. വിവിധ ഇടവകകളിൽനിന്നായി 1200 ഭാരവാഹികൾ പങ്കെടുത്തു.
إرسال تعليق