Join News @ Iritty Whats App Group

കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയിലെ നേഴ്സുമാര്‍ നടത്തുന്ന സമരത്തിന് ഡിവൈഎഫ്‌ഐയുടെ ഐക്യദാര്‍ഢ്യം

കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയിലെ നേഴ്സുമാര്‍ നടത്തുന്ന സമരത്തിന് ഡിവൈഎഫ്‌ഐയുടെ ഐക്യദാര്‍ഢ്യം


ണ്ണൂർ : ജില്ലയിലെ 6 സ്വകാര്യ ആശുപത്രികളില്‍ സർക്കാർ നിയമാനുസൃതമായി പ്രഖ്യാപിച്ച മിനിമം വേതനം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരത്തിന് ഡിവൈഎഫ്‌ഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

2025 ഡിസംബർ 27ന് അന്നത്തെ തൊഴില്‍ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തില്‍ ചേർന്ന മിനിമം വേതന കമ്മിറ്റിയുടെ അന്തിമ തീരുമാനം നടപ്പിലാക്കാൻ ആശുപത്രി മാനേജ്മെന്റ് തയ്യാറാവണം, തൊഴില്‍ വകുപ്പും അധികാരികളും പ്രശ്നം പരിഹരിക്കാൻ ഇടപെടണം തുടങ്ങിയ ആവശ്യങ്ങള്‍ മുൻനിർത്തിയാണ് സമരം.

ദിവസങ്ങളായി നീണ്ടുനിന്ന സമരത്തെ ഗൗനിക്കാത്ത അധികാരികളുടെ നടപടി പ്രതിഷേധാർഹമാണ്. ന്യായമായും നേഴ്സുമാർക്ക് ലഭിക്കേണ്ട മിനിമം വേതനം ലഭ്യമാവാൻ വേണ്ടി നടത്തുന്ന സമരത്തിന് ജനങ്ങളുടെ പിന്തുണ ഉണ്ടാവണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. കണ്ണൂർ കലക്ടറേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന നഴ്‌സുമാരെ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സല്‍, ജില്ലാ പ്രസിഡണ്ട് കെ അനുശ്രീ, സംസ്ഥാന കമ്മിറ്റി അംഗം പി എം അഖില്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വൈഷ്ണവ് മഹേന്ദ്രൻ, അഖില്‍ പി ബാബു എന്നിവർ അഭിവാദ്യം ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group