Join News @ Iritty Whats App Group

'വ്യക്തിപരമായ കാര്യങ്ങളില്‍ ആരും ഇടപെടേണ്ട, എനിക്ക് നിരവധി പ്രണയമുണ്ട്', പ്രതികരിച്ച്‌ ഗണേശ് കുമാര്‍

'വ്യക്തിപരമായ കാര്യങ്ങളില്‍ ആരും ഇടപെടേണ്ട, എനിക്ക് നിരവധി പ്രണയമുണ്ട്', പ്രതികരിച്ച്‌ ഗണേശ് കുമാര്‍


കൊല്ലം: സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ.

സൈബർ ഇടത്തില്‍ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് ഗണേശ് കുമാർ പറഞ്ഞു. ഇലക്ഷൻ അടുക്കുമ്പോഴുള്ള രാഷ്‌ട്രീയ മുതലെടുപ്പാണ് നടക്കുന്നത്. ഇതിനുപിന്നില്‍ കോണ്‍ഗ്രസുകാരാണ്. തനിക്കെതിരെ പട്ടാഴിയില്‍ ജാഥ നടത്തിയത് എൻഎസ്‌എസുകാരല്ല കോണ്‍ഗ്രസുകാരാണെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:

'എനിക്ക് പ്രണയമുണ്ടോ എന്ന് ചോദിച്ചാല്‍ നിരവധി പ്രണയമുണ്ടെന്ന് പറയും. എല്ലാവരോടും നിഷ്‌കളങ്കമായി പെരുമാറുന്നതാണ് എന്റെ വിജയം. പിതാവിന്റെ മരണശേഷം പിതാവിനെപ്പോലെ ഒപ്പമുള്ളയാളാണ് എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ. അദ്ദേഹം പറഞ്ഞതുകൊണ്ടാണ് പത്തനാപുരം താലൂക്കില്‍ പ്രവർത്തിക്കുന്നത്. ഇലക്ഷൻ അടുക്കുമ്പോള്‍ സമരം ചെയ്യാൻ ഉള്ളതല്ല എൻഎസ്‌എസ്.' ഗണേശ് കുമാർ വ്യക്തമാക്കി.

തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ആരും ഇടപെടേണ്ട. വീട്ടിനകത്തുള്ള കാര്യങ്ങളൊന്നും പുറത്ത് പറയേണ്ടതില്ല. പത്തനാപുരംകാർക്ക് കഴിഞ്ഞ 25 വർഷമായി തന്നെ അറിയാം. 2001 മുതല്‍ ജയിക്കുന്നു. ഒരാളും പത്തനാപുരത്ത് രണ്ട് തവണയില്‍ കൂടുതല്‍ ജയിക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു. താൻ അഞ്ച് തവണയായി ജയിക്കുന്നു. വലിയ ആരോപണങ്ങളുണ്ടായപ്പോഴും വലിയ ഭൂരിപക്ഷത്തോടെ ഇവിടെ ജയിച്ചു. ഇന്നേവരെ അഴിമതി ചെയ്‌തിട്ടില്ല. പത്താനപുരത്തുകാർ ഇത് വിശ്വസിക്കില്ല. പത്തനാപുരംകാർക്ക് തന്റെ എക്‌സ്‌റേ വരെ അറിയാം. ഇത്തവണയും വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും മന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.

ബിജെപി നേതാവ് ആർ ശ്രീലേഖയെക്കുറിച്ചും മന്ത്രി തുറന്നടിച്ചു. തന്റെ വ്യക്തിജീവിതത്തില്‍ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും ഇപ്പോള്‍ ഉയർന്ന ആരോപണങ്ങള്‍ ഭൂരിപക്ഷം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. വട്ട് മൂത്താല്‍ ആരും പരാതിപ്പെടും. എനിക്കും വേണമെങ്കില്‍ പരാതിപ്പെടാം. ഇക്കാര്യത്തില്‍ ഇടപെടാൻ ആർ ശ്രീലേഖ ആരാണ്? അവർ മേയർ സ്ഥാനം കിട്ടാത്തതിന്റെ കൊതിക്കെറുവ് തീർക്കുകയാണെന്നും ഗണേശ് കുമാർ ആരോപിച്ചു

Post a Comment

أحدث أقدم
Join Our Whats App Group