Join News @ Iritty Whats App Group

ക​ണ്ണൂ​ർ പ​യ്യാ​മ്പ​ലം ബീ​ച്ചി​ൽ യു​വാ​വി​നെ അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; പ്ര​തി കു​റ്റ​ക്കാ​ര​നെന്ന് കോടി, ശി​ക്ഷ നാ​ളെ

ക​ണ്ണൂ​ർ പ​യ്യാ​മ്പ​ലം ബീ​ച്ചി​ൽ യു​വാ​വി​നെ അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; പ്ര​തി കു​റ്റ​ക്കാ​ര​നെന്ന് കോടി, ശി​ക്ഷ നാ​ളെ


ത​ല​ശേ​രി: ക​ണ്ണൂ​ർ പ​യ്യാ​മ്പ​ലം ബീ​ച്ചി​ൽ ചാ​ലാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ശി​ക്ഷ നാ​ളെ വിധിക്കും. ചാ​ലാ​ട് മു​ള്ള​ക​ണ്ടി എ​ര​ത്താ​ൻ​ക​ണ്ടി വീ​ട്ടി​ൽ ഭ​ര​ത​ന്‍റെ മ​ക​ൻ പി.​എം.​ ഷൈ​ജുവി​നെ (41) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ എ​റ​ണാ​കു​ളം വൈ​പ്പി​ൻ സ്വ​ദേ​ശി എം.​വി. ശ്രീ​ഗു​രു​വി​നെയാ​ണ് (44) ത​ല​ശേ​രി ര​ണ്ടാം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് ടി​റ്റി ജോ​ർ​ജ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

2018 ഡി​സം​മ്പ​ർ 13നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ള്ളി​യാം​മൂ​ല​യി​ൽ ആ​ൾ​പാ​ർ​പ്പി​ല്ലാ​ത്ത കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ൽ കാ​ണ​പ്പെ​ട്ട ഷൈ​ജു​വി​നെ പോ​ലീ​സാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് ഷൈ​ജു മ​ര​ണ​പ്പെ​ട്ട​ത്.

പ​യ്യാ​മ്പ​ല​ത്തെ കാ​വ​ൽ​ക്കാ​ര​നാ​യ പ്ര​തി കൊ​ല്ല​പ്പെ​ട്ട ഷൈ​ജു​വി​ന്‍റെ​യും സൃ​ഹൃ​ത്തു​ക്ക​ളു​ടെ​യും കൂ​ടെ മ​ദ്യ​പി​ച്ച ശേ​ഷ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും പ്ര​തി പ്ര​കൃ​തിവി​രു​ദ്ധ വേ​ഴ്ച​യ്ക്ക് ശ്ര​മി​ച്ച​താ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നുമാണ് കേ​സ്.

ഷെ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ര​വ​ടി എ​ടു​ത്തുവ​ന്ന് ചാ​ലാ​ട് ​പ​ട​ന്ന​പ്പാ​ലം ബീ​ച്ച് റോ​ഡി​ൽ വ​ച്ച് ത​ല​യ്ക്കും ഇ​ട​ത് കൈയ്​ക്കും ക​ഴു​ത്തി​നും അ​ടി​ച്ച​തി​നാ​ൽ നി​ല​ത്തുവീ​ണ ഷൈ​ജു​വി​നെ പ്ര​തി വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​യി ആ​ൾ​പാ​ർ​പ്പി​ല്ലാ​ത്ത വ​ള​പ്പി​ൽ ഉ​പേ​ക്ഷി​ച്ചു എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.

Post a Comment

أحدث أقدم
Join Our Whats App Group