Join News @ Iritty Whats App Group

ബി​സി​ന​സ് ക്ലാ​സ് ബ​സ് , ക​ണ്ട​ക്ട​ർ​ക്കു പ​ക​രം ബ​സ് ഹോ​സ്റ്റ​സ്; ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള വോ​ൾ​വോ ല​ക്ഷ്വ​റി ബ​സു​ക​ളി​റ​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി

ബി​സി​ന​സ് ക്ലാ​സ് ബ​സ് , ക​ണ്ട​ക്ട​ർ​ക്കു പ​ക​രം ബ​സ് ഹോ​സ്റ്റ​സ്; ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള വോ​ൾ​വോ ല​ക്ഷ്വ​റി ബ​സു​ക​ളി​റ​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി


നെ​ടു​മ​ങ്ങാ​ട്: പാ​ൻ​ട്രി​യും ടോ​യ്‌​ലെ​റ്റും അ​ട​ക്കം ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള വോ​ൾ​വോ ല​ക്ഷ്വ​റി ബ​സു​ക​ൾ കെ​എ​സ്ആ​ർ​ടി​സി ഉ​ട​ൻ നി​ര​ത്തി​ലി​റ​ക്കു​മെ​ന്നു ഗ​താ​ഗ​ത​മ​ന്ത്രി മ​ന്ത്രി ബി. ​ഗ​ണേ​ഷ് കു​മാ​ർ. ബ​സി​ൽ ക​ണ്ട​ക്ട​ർ​ക്കു പ​ക​രം പ​രി​ശീ​ല​നം സി​ദ്ധി​ച്ച ബ​സ് ഹോ​സ്റ്റ​സു​മാ​രാ​യി​രി​ക്കും. രാ​ജ്യ​ത്ത് ഇ​റ​ങ്ങു​ന്ന​തി​ൽ വ​ച്ച് ഏ​റ്റ​വും സൗ​ക​ര്യം​കൂ​ടി​യ വോ​ൾ​വോ ബ​സു​ക​ളാ​യി​രി​ക്കും ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു

കെ​എ​സ്ആ​ർ​ടി​സി നെ​ടു​മ​ങ്ങാ​ട് യൂ​ണി​റ്റി​ലെ ഡ്രൈ​വിം​ഗ് സ്കൂ​ൾ, ന​വീ​ക​രി​ച്ച ഡി​പ്പോ യാ​ർ​ഡ്, പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ​യും നെ​ടു​മ​ങ്ങാ​ട് – പ​റ​ശി​നി​ക്ക​ട​വ്, നെ​ടു​മ​ങ്ങാ​ട് – മാ​ന​ന്ത​വാ​ടി എ​ന്നീ ബ​സ് സ​ർ​വീ​സു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

​സി​ൽ കു​ടി​വെ​ള്ളം

വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ കെ​എ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​ർ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​മെ​ന്നും വി​പ​ണ​നം ചെ​യ്യു​ന്ന ക​ണ്ട​ക്ട​ർ​മാ​ർ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും ഇ​തി​ന്‍റെ ആ​നു​കൂ​ല്യം ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഡ്രൈ​വിം​ഗ് സ്കൂ​ൾ

കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളി​ൽ ഹെ​വി മോ​ട്ടോ​ർ വാ​ഹ​ന പ​രി​ശീ​ല​ന​ത്തി​നും ലൈ​റ്റ് മോ​ട്ടോ​ർ വാ​ഹ​ന പ​രി​ശീ​ല​ന​ത്തി​നും 9000 രൂ​പ​യും ഇ​രു ച​ക്ര വാ​ഹ​ന പ​രി​ശീ​ല​ന​ത്തി​ന് 3500 രൂ​പ​യും ഇ​രു ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ​യും ലൈ​റ്റ് മോ​ട്ടോ​ർ വാ​ഹ​ന​ത്തി​ന്‍റെ​യും ഒ​ന്നി​ച്ചു​ള്ള പ​രി​ശീ​ല​ന​ത്തി​ന് 11000 രൂ​പ​യു​മാ​ണ് ഫീ​സ്.

എ​സ് സി/​എ​സ് ടി ​വി​ഭാ​ഗ​കാ​ർ​ക്കും ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​നും 20 ശ​ത​മാ​നം ഫീ​സി​ള​വും കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് അ​ഞ്ചു ശ​ത​മാ​നം ഫീ​സി​ള​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഒ​രു ബാ​ച്ചി​ൽ 16 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. ഒ​രു മാ​സ​ത്തെ പാ​ഠ്യ​പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ 28 ദി​വ​സം ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​വും ര​ണ്ട്‌ ദി​വ​സം തി​യ​റി ക്ലാ​സു​ക​ളു​മു​ണ്ടാ​കും.

Post a Comment

أحدث أقدم
Join Our Whats App Group