Join News @ Iritty Whats App Group

നാല് വര്‍ഷത്തിനിടെ അഞ്ചു വട്ടം വാതില്‍ തകർത്ത് മോഷണം; ഇനി വീട് പൂട്ടില്ലെന്ന നിലപാടില്‍ വീട്ടുടമ

നാല് വര്‍ഷത്തിനിടെ അഞ്ചു വട്ടം വാതില്‍ തകർത്ത് മോഷണം; ഇനി വീട് പൂട്ടില്ലെന്ന നിലപാടില്‍ വീട്ടുടമ


ണ്ണൂർ: അഞ്ചാം തവണയും മോഷണം നടന്നതോടെ മനംമടുത്ത് ഇനി വീട് പൂട്ടില്ലെന്ന് തീരുമാനമെടുത്ത് വീട്ടുടമ. കണ്ണൂർ പയ്യന്നൂർ വെള്ളൂർ സ്കൂള്‍ സ്റ്റോപ്പിന് സമീപത്തെ റിട്ട.പ്രൊഫസർ ആർ. സത്യനാഥിന്റെ വീട്ടിലാണ് അഞ്ചു തവണ മോഷണം നടന്നത്.

ഓരോ തവണ കള്ളൻ കയറുമ്പോഴും വാതില്‍ തകർക്കുന്നത് വഴി ലക്ഷങ്ങളുടെ നഷ്ടമാണ് ഉടമയ്ക്ക് ഉണ്ടാകുന്നത്. വാതില്‍ തകർക്കുന്നത് ഒഴിവാക്കാൻ ഇനി മുതല്‍ വീട് പൂട്ടില്ലെന്നാണ് തീരുമാനം. 2002 മുതല്‍ തുടരുന്നതാണ് സത്യനാഥിന്റെ ദുരവസ്ഥ. 2002-ല്‍ മുൻവാതില്‍ തകർത്ത് സ്വർണ്ണവും പണവും കവർന്നതോടെയാണ് ഈ വീട്ടില്‍ മോഷണപരമ്പര തുടങ്ങിയത്. പിന്നീട് പലപ്പോഴായി മോഷണം നടന്നപ്പോഴും മുൻവാതില്‍ തന്നെയാണ് തകർക്കപ്പെട്ടത്.

മൂന്നാം തവണത്തെ മോഷണത്തിന് ശേഷം വീട്ടില്‍ സിസിടിവി സ്ഥാപിച്ചെങ്കിലും അടുത്ത മോഷണത്തില്‍ കള്ളൻ സിസിടിവി ഉപകരണങ്ങളും കടത്തിക്കൊണ്ടുപോയി. വാതില്‍ അറ്റകുറ്റപ്പണി നടത്തി മടുത്ത വീട്ടുടമയോട്, ഇനി വാതില്‍ മാറ്റുകയല്ലാതെ വഴിയൊന്നുമില്ലെന്ന് ആശാരി പറഞ്ഞതോടെയാണ് പൂട്ടു വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയത്. മുമ്പ് നടന്ന നാല് മോഷണങ്ങളിലും കേസെടുത്തിരുന്നെങ്കിലും പ്രതികളെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

Post a Comment

أحدث أقدم
Join Our Whats App Group