9-ാം ക്ലാസുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പീഡിപിച്ചു; പൂജാരി കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി
തിരുവനന്തപുരം:തിരുവനന്തപുരത്ത് 9-ാം ക്ലാസുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പീഡിപ്പിച്ച പൂജാരി കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി. ക്ഷേത്ര പൂജയ്ക്ക് എത്തിയ പതിന്നാലുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ലൈംഗികമായി പീഡിപ്പിച്ച 45 കാരനായ ബിനീഷിനെ തിരുവനന്തപുരം പോക്സോ ജില്ലാ ജഡ്‌ജി എം പി ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം കണ്ണമ്മൂല ബാലസുബ്രമണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു പ്രതി.
2019 നായിരുന്നു കേസിനാസ്പദമായ സംഭവം. പരീക്ഷ പേടിയുണ്ടായിരുന്ന ഒൻപതാം ക്ലാസുകാരിയെ പൂജയ്ക്കായി അമ്മ പൂജാരിയുടെ അടുക്കൽ കൊണ്ടുവന്നതായിരുന്നു. പൂജാരി കുട്ടിയ്ക്ക് ബാധ ഏറ്റിട്ടുണ്ടെന്നും ബാധ ഒഴിപ്പിക്കുന്നതിലേക്കായി പ്രത്യേകം പൂജ ആവശ്യമാണെന്നും രക്ഷാകർത്താവിനെ ധരിപ്പിച്ചു. ശേഷം കുട്ടിയെ പൂജാമുറിക്കുള്ളിൽ കൂട്ടികൊണ്ടുപോയി പല ദിവസങ്ങളിലായി പീഡിപ്പിക്കുകയായിരുന്നു. തുടർന്നും കുട്ടിയുടെ പരീക്ഷ പേടി മാറാത്തതിനാൽ കുട്ടിയെ അമ്മ അടുത്തുള്ള ഒരു മെൻ്റൽ എയ്‌ഡ് ക്യാമ്പിൽ കൊണ്ടുപോകുകയും അവിടത്തെ ഡോക്ടറിനോടാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. ഡോക്ടർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കേസെടുക്കുകയുമായിരുന്നു.
കേസില്‍ ഈ മാസം 28 ന് കോടതി വിധി പറയും. മെഡിക്കൽ കോളേജ് പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന കെ. എസ് അരുൺ, പി.ഹരിലാൽ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത്ത് പ്രസാദ്, അഡ്വക്കേറ്റ് ബിന്ദു.വി.സി. എന്നിവർ ഹാജരായി.
Post a Comment