Join News @ Iritty Whats App Group

കെ എസ് ആർ ടി സി ബസ്സിൽ യാത്രികയുടെ ബാഗ് മോഷ്ടിച്ചയാളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ഇരിട്ടി പോലീസ്

കെ എസ് ആർ ടി സി ബസ്സിൽ യാത്രികയുടെ ബാഗ് മോഷ്ടിച്ചയാളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ഇരിട്ടി പോലീസ് 


ഇരിട്ടി: കെ എസ് ആർ ടി സി ബസ്സിൽ സഞ്ചരിക്കുകതയായിരുന്ന അദ്ധ്യാപികയുടെ പണവും രേഖകളുമടങ്ങിയ ബാഗ് മോഷ്ടിച്ചയാളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ഇരിട്ടി പോലീസ്. വെള്ളരിക്കുണ്ടിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്കു പോവുകയായിരുന്ന ബസ്സിൽ സഞ്ചരിക്കുകയായിരുന്ന മീനങ്ങാടി സ്വദേശിനിയും അദ്ധ്യാപികയുമായ ശിൽപ്പയുടെ ബാഗാണ് ഇരിട്ടിയിൽ വെച്ച് മോഷണം പോയത്. ചുങ്കക്കുന്ന് സ്വദേശി പടലോടിയിൽ ജെയ്‌സൺ (51) ആണ് സംഭവത്തിൽ പിടിയിലായത്. 

വ്യാഴഴ്ച വൈകുന്നേരം ഇരിട്ടിയിൽ ടയർ മാറ്റാനായി നിർത്തിയിട്ട ബസ്സിൽ നിന്നും യാത്രക്കാരെ പുറത്തിറക്കി നിർത്തിയിരുന്നു. ബാഗ് സീറ്റിൽ വെച്ച് പുറത്തിറങ്ങിയ ശിൽപ്പ ബസ്സിൽ തിരിച്ചു കയറിയപ്പോഴാണ് ബാഗ് മോഷണം പോയതായി അറിയുന്നത്. ഉടനെ ഇവർ ഇരിട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേളകം പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group