ഖജനാവ് നിറയാൻ മലയാളികൾ കുടിക്കട്ടെ… മദ്യവില്പന കുറഞ്ഞതിന് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി; കണ്ണൂര്‍ കോർപറേഷന്റെ കണ്ടെത്തലിങ്ങനെ
കണ്ണൂര്‍: മദ്യവില്പന ഗണ്യമായി കുറഞ്ഞതിന്റെയും സുരക്ഷാവ്യവസ്ഥകള്‍ പാലിക്കാത്തതിന്റെയും പേരില്‍ ബിവറേജസ് കോര്പറേഷന് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി. കണ്ണൂര്‍ പാറക്കണ്ടിയിലെ ബിവറേജസ് ചില്ലറ വില്പനശാലയിലെ ഷോപ്പ് ഇന്‍ചാര്‍ജ് വി.സുബീഷിനാണ് കോര്പറേഷന് നോട്ടീസ് നല്‍കിയത്.
ഇന്‍ ചാര്‍ജായ ഉദ്യോഗസ്ഥന് ഓര്‍ഡിനറി കൗണ്ടറിലും ഗോഡൗണ്‍ ഏരിയയിലും സിസിടിവി സ്ഥാപിച്ചില്ലെന്നാണ് പ്രധാന ആരോപണം. ഇത് കോര്പറേഷന് ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൂടാതെ, 2023 ഫെബ്രുവരി മുതല്‍ 2024 ജനുവരി വരെയുള്ള വില്പന കണക്കുകളും 2024 ഫെബ്രുവരി മുതല്‍ 2025 ജനുവരി വരെയുള്ള വില്പനയും താരതമ്യപ്പെടുത്തിയപ്പോള്‍ 10.16 ശതമാനം വില്പന കുറഞ്ഞതായി കണ്ടെത്തി. കോര്പറേഷന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വെളിച്ചത്തുവന്നത്.
إرسال تعليق