ബെവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യം കവർന്നു
മയ്യിൽ: ബെവറേജസ് ഔട്ട്ലെറ്റിൻ്റെ ചുമർ തുരന്ന് മുറിയിൽ സൂക്ഷിച്ചിരുന്ന 21 കുപ്പി മദ്യം കവർന്നു. മയ്യിൽ പാടിക്കുന്നിൽ പ്രവർത്തിക്കുന്ന കേരള ബെവറേജസ് കോർപറേഷൻ്റെ കീഴിലുള്ള ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്.
ചുമർ കുത്തിത്തുരന്ന മോഷ്ടാവ് 7,140 രൂപ വില വരുന്ന ഹണീബി മദ്യത്തിൻ്റെ 375 മില്ലിയുടെ 21 കുപ്പികളാണ് കഴിഞ്ഞ ദിവസം കവർന്നത്. ഔട്ട്ലെറ്റ് ജീവനക്കാരനായ മയ്യിൽ പൊയ്യൂരിലെ സി സുനിൽ കുമാറിൻ്റെ പരാതിയെ തുടർന്ന് മയ്യിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
إرسال تعليق