Join News @ Iritty Whats App Group

ക​സ്റ്റ​മ​റെ ക​ട​യി​ലേ​ക്ക് വി​ളി​ച്ചുക​യ​റ്റു​ന്ന​തി​ൽ ത​ർ​ക്കം; വ​ഴി​യോ​ര ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ വി​ല്​പ​ന​ക്ക് വ​ച്ചി​രു​ന്ന ക​ത്തി​യെ​ടു​ത്ത് ടെ​ക്സ്റ്റൈ​ൽസ് ജീവനക്കാരന് വെ​ട്ടേ​റ്റുസംഭവം ഇ​രി​ട്ടി​യി​ൽ


ക​സ്റ്റ​മ​റെ ക​ട​യി​ലേ​ക്ക് വി​ളി​ച്ചുക​യ​റ്റു​ന്ന​തി​ൽ  ത​ർ​ക്കം; വ​ഴി​യോ​ര ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ വി​ല്​പ​ന​ക്ക് വ​ച്ചി​രു​ന്ന ക​ത്തി​യെ​ടു​ത്ത് ടെ​ക്സ്റ്റൈ​ൽസ് ജീവനക്കാരന് വെ​ട്ടേ​റ്റു
സംഭവം ഇ​രി​ട്ടി​യി​ൽ 



ഇ​രി​ട്ടി: ക​സ്റ്റ​മ​റെ ക​ട​യി​ലേ​ക്ക് വി​ളി​ച്ചു​ക​യ​റ്റു​ന്ന​തി​ലെ ത​ർ​ക്കം ഇ​രി​ട്ടി​യി​ൽ ടെ​ക്സ്റ്റൈ​ൽ തൊ​ഴി​ലാ​ളി​ക്ക് വെ​ട്ടേ​റ്റു.ഇ​രി​ട്ടി പു​തി​യ ബ​സ്‌സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ അ​ടു​ത്ത​ടു​ത്തു​ള്ള ര​ണ്ട് ക​ട​ക​ളി​ലേ​ക്ക് ആ​ളു​ക​ളെ വി​ളി​ച്ചു​ക​യ​റ്റു​ന്ന​തി​ൽ പ​ര​സ്പ​രം ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൈ​യാങ്ക​ളി​യി​ലേ​ക്കും ആ​യു​ധം എ​ടു​ത്തു​ള്ള അ​ക്ര​മ​ണ​ത്തി​ലേ​ക്കും മാ​റി​യ​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഫാ​ഷ​ൻ വേ​ൾ​ഡ് ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഷാ​ജി​ക്കാ​ണ് (52) കൈയിൽ വെ​ട്ടേ​റ്റ​ത്. സ​മീ​പ​ത്തെ ഫാ​മി​ലി ഫാ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​ഷ്‌​ക​റാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി.

ക​ട​ക​ൾ​ക്ക് മു​ന്നി​ൽ വ​ഴി​യോ​ര ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ വി​ല്​പ​ന​ക്ക് വ​ച്ചി​രു​ന്ന ക​ത്തി​യെ​ടു​ത്താ​ണ് പ്ര​തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കൈ​ക്ക് പ​രി​ക്കേ​റ്റ ഷാ​ജി​യെ ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ഇ​രി​ട്ടി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.


Post a Comment

أحدث أقدم
Join Our Whats App Group