Join News @ Iritty Whats App Group

അറബിക്കടൽ ഇരമ്പി വന്നാലും രാഹുലിനെതിരെ എടുത്ത നിലപാടിൽ മാറ്റമില്ലെന്ന് വിഡി സതീശൻ; 'ബോധ്യങ്ങളിൽ നിന്നെടുത്ത തീരുമാനം'

അറബിക്കടൽ ഇരമ്പി വന്നാലും രാഹുലിനെതിരെ എടുത്ത നിലപാടിൽ മാറ്റമില്ലെന്ന് വിഡി സതീശൻ; 'ബോധ്യങ്ങളിൽ നിന്നെടുത്ത തീരുമാനം'


മലപ്പുറം:രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഹോർത്തൂസ് വേദിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുലിനെതിരായ നടപടി ബോധ്യങ്ങളിൽ നിന്നെടുത്ത തീരുമാനമാണെന്ന് വിഡി സതീശൻ പറഞ്ഞു. അറബിക്കടൽ ഇരമ്പി വന്നാലും എടുത്ത നിലപാടിൽ മാറ്റമില്ലെന്നും രാഷ്ട്രീയത്തിൽ വികാരങ്ങൾക്ക് പ്രസക്തിയില്ലെന്നും വിഡി സതീശൻ പറഞ്ഞു. എന്നാൽ രാഹുലുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ കൂടുതൽ ചോദ്യങ്ങൾക്ക് നോ കമന്റസ് എന്നായിരുന്നു മറുപടി. അതേസമയം, രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻ‌കൂർജാമ്യ ഹർജി തിങ്കളാഴ്ച പരിഗണിക്കും. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക

Post a Comment

أحدث أقدم
Join Our Whats App Group