രാഹുല്‍ മാങ്കൂട്ടത്തിലുമായി യുവതി ബന്ധം സ്ഥാപിച്ചത് വിവാഹിതയെന്ന വിവരം മറച്ചുവെച്ച്; ഒരു വര്‍ഷത്തെ ഗ്യാപ്പില്‍ രണ്ട് പുരുഷന്മാരുടെ ജീവിതം തകര്‍ത്തു; പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതി രാഹുലുമായി ബന്ധം സ്ഥാപിച്ചത് വിവാഹിതയെന്ന കാര്യം മറച്ചുവെച്ചായിരുന്നെന്ന് രാഹുല്‍ ഈശ്വർ.
ഒരു വർഷത്തെ ഗ്യാപ്പില്‍ രണ്ട് പുരുഷന്മാരുടെ ജീവിതം തകർത്ത വ്യക്തിയാണ് പരാതിക്കാരിയായ യുവതിയെന്നും രാഹുല്‍ ഈശ്വർ പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ തകർക്കാൻ ചില ആള്‍ക്കാരുടെ കൈയിലെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും രാഹുല്‍ ഈശ്വർ കുറ്റപ്പെടുത്തുന്നു.
രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെ:
'ഞാനായിട്ട് പറയേണ്ടെന്ന് വിചാരിച്ചതാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ പറയേണ്ടതാണ്. നിങ്ങളെല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. നിയമപ്രകാരം ആ പെണ്‍കുട്ടിയുടെ ഐഡന്റിന്റി വെളിയില്‍വിടരുത്. ആ പെണ്‍കുട്ടി വിവാഹിതയാണ്. ഇത് പറയുന്നതുകൊണ്ട് ഐഡന്റിന്റി വെളിയില്‍വിടുന്നില്ല. മറ്റൊരു പുരുഷനെ വിവാഹം കഴിച്ചിരിക്കുന്ന അവസരത്തില്‍ അതടക്കമുള്ള കാര്യങ്ങള്‍ മറച്ചുവച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനോട് ബന്ധം സ്ഥാപിക്കുകയും അതിനുശേഷം പ്രഗ്നൻസി അടക്കമുള്ള കാര്യങ്ങള്‍ വന്നു. എങ്ങനെയാണ് രാഹുലിന് ഈ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാകുക? യഥാർത്ഥത്തില്‍ ഒരു വർഷത്തെ ഗ്യാപ്പില്‍ രണ്ട് പുരുഷന്മാരുടെ ജീവിതം തകർത്ത വ്യക്തിയാണ്. ഒന്നാലോചിച്ചുനോക്കുക. 2024 -25ലാണ് നടക്കുന്നത്. അതിജീവിതയെ കുറ്റം പറഞ്ഞെന്ന് പറഞ്ഞ് എനിക്കെതിരെ പരാതി വരും. ഞാൻ നേരിട്ടോളാം. ഞാൻ പറയുന്നത് വസ്തുതയാണ്. വേറൊരാളെ കല്യാണം കഴിച്ച പെണ്‍കുട്ടിയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ തകർക്കാൻ ചില ആള്‍ക്കാരുടെ കൈയിലെ ചട്ടുകമായി പ്രവർത്തിക്കുകയല്ലേ. '
വിമർശനവുമായി ആർ ശ്രീലേഖയും
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ യുവതിയെ അപമാനിച്ച് മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖയും രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് ആർ ശ്രീലേഖ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിക്കുന്ന തരത്തില്‍ പരാമർശം നടത്തിയിരിക്കുന്നത്. ഇത്ര നാള്‍ യുവതി എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്നാണ് ആർ ശ്രീലേഖ ഉയർത്തുന്ന ചോദ്യം. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളുമായും ആർ ശ്രീലേഖ യുവതിയുടെ പരാതിയെ കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നുണ്ട്.
തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർത്ഥി കൂടിയാണ് ആർ ശ്രീലേഖ. ബിജെപിയെ വെട്ടിലാക്കി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിരോധിച്ചാണ് മുൻ പൊലീസ് ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുമ്ബും സമാനമായ സംഭവങ്ങളില്‍ സ്ത്രീ വിരുദ്ധ പ്രതികരണം ഇവർ നടത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഇത്ര നാള്‍ യുവതി എന്തുകൊണ്ട് പരാതി നല്‍കിയില്ല?
ഇപ്പോള്‍ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി?
പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ?
അതോ ശബരിമലയില്‍ സ്വർണ്ണകൊള്ളയില്‍ വമ്ബന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ?
പോസ്റ്റിനെതിരെ വിമർശനം ശക്തമായതോടെ ശ്രീലേഖ തന്റെ ഫേസ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്യുകയായിരുന്നു. എഡിറ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഞാൻ ഇപ്പോഴും എപ്പോഴും അതിജീവി തക്കൊപ്പം മാത്രം…
ഇത്ര നാള്‍ അവള്‍ എന്തുകൊണ്ട് പരാതി നല്‍കിയില്ല? ഇത്രനാള്‍ എന്തുകൊണ്ട് കേസ് എടുത്തില്ല എന്ന ദുഃഖം മാത്രം!
ഇപ്പോള്‍ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി എന്ന ആശങ്ക മാത്രം!
പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ?
അതോ ശബരിമലയില്‍ സ്വർണ്ണകൊള്ളയില്‍ വമ്ബന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ?
ഞാനൊര
മ്മയാണ്, മുൻ പോലീസുദ്യോഗസ്ഥയാണ്…
ഇറകളെ സംരക്ഷിക്കുക എന്നതില്‍ കാലത്തമസമോ വീഴ്ചയോ വരാൻ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നു!
രാഹുലിനെതിരെ ഗുരുതര ആരോപണം
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കഴിഞ്ഞ ദിവസമാണ് യുവതി ലൈംഗിക പീഡന പരാതി നല്‍കിയത്. അതിനു പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, യുവതി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നല്‍കിയ മൊഴിയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.
ഗർഭിണിയാണെന്നു രാഹുലിനോട് പറഞ്ഞപ്പോള്‍ ഗർഭഛിദ്രം നടത്താനാണ് പറഞ്ഞത്. അതിനു സമ്മതമല്ലെന്ന് അറിയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. ഗർഭഛിദ്രം നടത്താൻ പലതവണ നിർബന്ധിച്ചു. കഴിയില്ലെന്നു പറഞ്ഞപ്പോഴെല്ലാം ചീത്ത വിളിച്ചു. ബന്ധത്തില്‍നിന്ന് അകലാൻ രാഹുല്‍ ശ്രമിച്ചു. ഗുളിക നല്‍കിയാണ് രാഹുല്‍ ഗർഭഛിദ്രം നടത്തിയത്. എവിടെനിന്നാണ് ഗുളിക എത്തിച്ചതെന്ന് അറിയില്ല. സുഹൃത്ത് വഴിയാണ് എത്തിച്ചത്. ഗുളിക കഴിച്ചെന്ന് വിഡിയോ കോളിലൂടെ ഉറപ്പിച്ചു. ഗുളിക കഴിച്ചശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും രക്തസ്രാവവുമുണ്ടായി. സർക്കാർ ആശുപത്രിയിലാണ് ചികിത്സ തേടിയതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി. മെഡിക്കല്‍ രേഖകളും യുവതി പൊലീസിനു മുന്നില്‍ ഹാജരാക്കിയിരുന്നു.
ഗർഭഛിദ്രത്തിന് താല്‍പര്യമില്ലായിരുന്നെന്നും രാഹുലിന്റെ നിർബന്ധപ്രകാരമാണ് സമ്മതിച്ചതെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഇന്ന് യുവതിയെ കോടതിയില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് ആലോചിക്കുന്നത്. ഗുളിക എത്തിച്ച സുഹൃത്തിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 10 വർഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുലിനുമേല്‍ ചുമത്തിയിരിക്കുന്നത്. പരാതിവരട്ടെ എന്നാണ് രാഹുല്‍ ഇതുവരെ പറഞ്ഞിരുന്നത്.
യുവതിയുടെ വാട്സാപ് സന്ദേശങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍, അപ്പോഴൊന്നും യുവതി പരാതി നല്‍കാൻ തയ്യാറായിരുന്നില്ല. ഇന്നലെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി പൊലീസിന് കൈമാറുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. തുടർന്ന് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ വനിതാ സെല്ലിലെ ഉദ്യോഗസ്ഥരാണ് ഇന്നലെ രാത്രി പരാതിക്കാരിയുടെ മൊഴിയെടുത്തത്.
ഗർഭഛിദ്രം നടത്തിയതിനു മെഡിക്കല്‍ രേഖകള്‍ മതിയായ തെളിവാണെന്ന് പൊലീസ് പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനായി രാഹുല്‍ പാലക്കാട് പ്രചാരണം നടത്തുന്നതിനിടെയാണ് യുവതി പരാതി നല്‍കിയത്. പരാതി നല്‍കിയതിനെ തുടർന്ന് എംഎല്‍എ ഓഫിസ് അടച്ചു. കാർ ഫ്ലാറ്റില്‍ ഇട്ടശേഷം മറ്റൊരു കാറില്‍ രാഹുല്‍ പുറത്തേക്ക് പോയി. സ്റ്റാഫ് അംഗങ്ങളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. രാഹുലിന്റെ അടൂരിലെ വീട്ടിലും എംഎല്‍എ ഓഫിസിനും പൊലീസ് കാവല്‍ ഏർപ്പെടുത്തി. ഇന്ന് മഹിളാമോർച്ച രാഹുലിന്റെ ഓഫിസിലേക്ക് മാർച്ച് നടത്തും.
ആരോപണങ്ങള്‍ ഉയർന്നതിനെ തുടർന്ന് നേരത്തേ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. പിന്നാലേ പാർട്ടിയില്‍നിന്ന് സസ്പെൻഡ് ചെയ്തു. രാഹുലിനെതിെരയുള്ള നടപടികളില്‍ പാർട്ടിയില്‍ രണ്ട് അഭിപ്രായമാണ് തുടക്കം മുതല്‍. കർശന നടപടി വേണമെന്ന് ഒരു വിഭാഗം പറയുന്നു. രാഷ്ട്രീയപ്രേരിതമായ കേസെന്നാണ് മറുവിഭാഗം പറയുന്നത്. ഇന്നലെ സെക്രട്ടേറിയറ്റില്‍ നേരിട്ടെത്തി മുഖ്യമന്ത്രിക്കാണ് യുവതി പരാതി നല്‍കിയത്. മുഖ്യമന്ത്രി ഡിജിപിക്കു പരാതി കൈമാറി. സംഭാഷണങ്ങളും ചാറ്റുകളും അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും യുവതി പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
അതേസമയം, യുവതി നല്‍കിയ ലൈംഗിക പീഡനപരാതിക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാനം വിട്ടു എന്നാണ് റിപ്പോർട്ട്. രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതിന് പിന്നാലെ സംസ്ഥാനം വിട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. അറസ്റ്റ് ഒഴിവാക്കാനുള്ള മാർഗങ്ങളാണ് ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തേടുന്നത്.
അറസ്റ്റിന് സാധ്യത ഉയർന്നതോടെ അദ്ദേഹം തമിഴ്നാട്ടിലേക്കാണ് പോയതെന്നാണു സൂചന. രാഹുലിന്റെയും രണ്ട് സഹായികളുടെയും ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്നും, അദ്ദേഹത്തിന്റെ എംഎല്‍എ ഓഫീസും അടഞ്ഞുകിടക്കുന്നതായും ബന്ധപ്പെട്ടവർ പറയുന്നു. പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളെയും ഇതുവരെ രാഹുല്‍ ബന്ധപ്പെട്ടിട്ടില്ല എന്നാണ് വിവരം.
അടൂരിലുള്ള രാഹുലിന്റെ വീട്ടില്‍ ഇന്നലെ രാത്രി മുതല്‍ പൊലീസ് കാവല്‍ ഏർപ്പെടുത്തിയിട്ടുണ്ട്. അമ്മയും സഹോദരിയും മാത്രമാണ് ഇപ്പോള്‍ വീട്ടിലുള്ളത്. പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ള സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. യുവജന സംഘടനകളുടെ മാർച്ചുകള്‍ വീട്ടിലേക്ക് എത്താമെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം, നിയമ നടപടികള്‍ ഒഴിവാക്കാനായി രാഹുല്‍ നിയമസഹായം തേടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടവുമായി അദ്ദേഹം പ്രാഥമിക ചർച്ച നടത്തിയതായാണ് അറിയുന്നത്. മുൻകൂർ ജാമ്യമടക്കമുള്ള നിയമനടപടികള്‍ സംബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നതെന്ന് സൂചന.
മുൻകൂർ ജാമ്യത്തിനായി നേരിട്ട് ഹൈക്കോടതിയെ സമീപിക്കുന്നത് ഇപ്പോഴത്തെ നിയമനടപടികള്‍ പ്രകാരം പരിമിതപ്പെടുത്തിയിട്ടുണ്ട്. ആദ്യം സെഷൻസ് കോടതിയെ സമീപിക്കണമെന്ന സുപ്രീംകോടതിയുടെ പുതുക്കിയ നിർദ്ദേശം നിലവിലുണ്ട്. പ്രത്യേക സാഹചര്യങ്ങള്‍ ഉദ്ദേശിച്ച് ഹൈക്കോടതിയില്‍ പറ്റുമോ എന്നതും രാഹുലിന്റെ നിയമസംഘം പരിശോധിക്കുന്നതാണ്. യുവതി പരാതി നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കിയതിനെ അഭിഭാഷകൻ ജോർജ് പൂന്തോട്ടം വിമർശിച്ചു. "മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷനാണോ?" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
إرسال تعليق