പേരാമ്പ്രയിൽ
യുഡിഎഫ്-സിപിഎം പ്രതിഷേധ
പ്രകടനങ്ങൾക്കിടെ പോലീസ് നടത്തിയ
ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എംപിക്ക്
പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച്
കോൺഗ്രസും യുഡിഎഫും പ്രക്ഷോഭം
ശക്തമാക്കാൻ തീരുമാനിച്ചു. നാളെ
ബ്ലോക്ക് തലങ്ങളിൽ പ്രതിഷേധ
പ്രകടനങ്ങൾ നടത്താനാണ് കോൺഗ്രസ്
തീരുമാനിച്ചിരിക്കുന്നത്.
ഹർത്താലെന്നത് വ്യാജ പ്രചരണമാണെന്ന്
കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
എംപിയെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക്
മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പേരാമ്പ്ര ടൗണിൽ വെച്ച് നടന്ന സിപിഎം,
യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേ
പ്രകടനങ്ങൾക്കിടെയാണ്
സംഘർഷമുണ്ടായത്.
സികെജി കോളേജിലെ
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ
സംഘർഷം ഉടലെടുത്തിരുന്നു. ഇതിന്റെ
തുടർച്ചയായിട്ടായിരുന്നു ഇന്നത്തെ
പ്രതിഷേധ പരിപാടികൾ. ഇരുവിഭാഗം
പ്രവർത്തകരും മുഖാമുഖം വന്നതോടെ
സ്ഥിതിഗതികൾ നിയന്ത്രിക്കാനാണ്
പോലീസ് ലാത്തിച്ചാർജ് പ്രയോഗിച്ചത്.
പോലീസ് നടത്തിയ ലാത്തിച്ചാർജിലാണ്
ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്.
എംപിക്ക് പുറമെ നിരവധി യുഡിഎഫ്
പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥരിൽ ഡി വൈ എസ്
പി ഹരിപ്രസാദിനും
പരിക്കേൽക്കുകയുണ്ടായി.
ലാത്തിച്ചാർജിൽ എംപിക്ക് പരിക്കേറ്റ
സാഹചര്യത്തിൽ കോൺഗ്രസ് പ്രതിഷേധം
കൂടുതൽ ശക്തമാക്കാനാണ് ഒരുങ്ങുന്നത്.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് പേരാമ്പ്ര
ടൗണിൽ കോൺഗ്രസ് ഹർത്താൽ
ആചരിച്ചിരുന്നു.
إرسال تعليق