ഭായിമാര്‍ പോയി; ചെങ്കല്‍ ക്വാറികള്‍ സ്‌തംഭിച്ചു
ഇതര സംസ്‌ഥാന തൊഴിലാളികള്‍ ജോലി ചെയ്‌തിരുന്ന ചെങ്കല്‍ പണകളില്‍ തൊഴിലാളികളില്ലാതെ പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നവര്‍ ദുരിതത്തിലായി.
അസം, ബംഗാള്‍, മേഘാലയ സംസ്‌ഥാനങ്ങളില്‍ നിന്നുള്ളവരാണ് ചെങ്കല്‍ പണ മേഖലയില്‍ പണിയെടുക്കുന്നവരില്‍ ഭൂരിഭാഗവും.
ബംഗാളികളും ആസാമികളും ചേര്‍ന്നാല്‍ 90% വരും. ഈദുല്‍ ഫിത്തറും, തെരഞ്ഞെടുപ്പുമാണ് ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ നിന്നു വന്ന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്കു പോവുന്നതിനു കാരണമായത്. കഴിഞ്ഞ ദിവസം ആഘോഷിച്ച പെരുന്നാള്‍ സമയത്തിനു ആഴ്‌ചകള്‍ക്കു മുമ്പു തന്നെ ഒരു വിഭാഗം തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങിയിരുന്നു.
അസമിലും, പശ്‌ചിമ ബംഗാളിലും തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ ബാക്കിയുള്ളവരും സ്‌ഥലം വിട്ടു. അതോടെ കണ്ണൂര്‍ ജില്ലയിലെ ചെറുകിട ചെങ്കല്‍ പണകളില്‍ ജോലി ചെയ്ാന്‍യ ആളില്ലാതെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കയാണ്. അസമില്‍ ഏപ്രില്‍ 9 നും, പശ്‌ചിമ ബംഗാളില്‍ എപ്രില്‍ 23, 29 തീയതികളിലുമാണ് ഇലക്ഷന്‍.
മെയ് 4 നു റിസല്‍ട്ടു പ്രഖ്യാപനത്തോടെ മാത്രമെ ഇവര്‍ തിരിച്ചെത്തുകയുള്ളു. കണ്ണൂര്‍ ജില്ലയിലെ പ്രധാന ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന ചെങ്ങളായി, കുറുമാത്തൂര്‍, പരിയാരം, കടന്നപ്പള്ളി, മലപ്പട്ടം, പടിയൂര്‍, ശ്രീകണ്‌ഠാപുരം, മാതമംഗലം, അയ്യന്‍ കുന്ന് പ്രദേശങ്ങളില്‍ ഏകദേശം 5000 ത്തോളം ഇതര സംസ്‌ഥാന തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. മെഷിന്‍ ഓപ്പറേറ്റര്‍, ലോഡിങ്ങ്, കല്ലുതട്ടല്‍ ജോലികളിലാണിവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ശരാശരി 2000 രൂപ വരുമാനം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ചെങ്കല്‍ പണകള്‍ സ്‌തംഭിച്ചതോടെ ഇതുമായി അനുബന്ധ മേഖലയിലെ മലയാളികളായ കച്ചവടക്കാര്‍, ലോട്ടറി വില്‍പനക്കാര്‍, ലോറി ഡ്രൈവര്‍മാരൊക്കെ പണിയില്ലാതെയും വരുമാന തകര്‍ച്ചയും നിമിത്തം ദുരിതത്തിലായിരിക്കയാണ്. ഈസ്‌റ്ററും വിഷുവും തെരഞ്ഞെടുപ്പും വരുന്ന കാലത്ത് ഭായി മാരുടെ പലായനം നൂറുക്കണക്കിനു കുടുംബങ്ങളെ ദോഷകരമായി ബാധിച്ചിരിക്കയാണ്.
إرسال تعليق