Join News @ Iritty Whats App Group

മിനി ജോബ് ഫെയറുമായി കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും

കണ്ണൂർ: കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി ജോബ് ഫെയര്‍ ഒക്ടോബര്‍ 30 ന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ നടക്കും.


ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖമാണ് നടക്കുക.

സെയില്‍സ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സ്റ്റോക്ക് ഇന്‍വെര്‍ഡ് എക്‌സിക്യൂട്ടീവ് / റീസിവര്‍, കാഷ്യര്‍, പിക്കര്‍, ബുച്ചര്‍, ഫിഷ് കട്ടര്‍, മെയ്‌സണ്‍, വെയ്റ്റര്‍, റെസ്റ്റോറന്റ് ഇന്‍ചാര്‍ജ്, കേരള സ്‌നാക്ക്‌സ് മേക്കര്‍, ലൈറ്റ് ഡ്രൈവര്‍, ചില്ലര്‍ ആന്‍ഡ് ഫ്രീസര്‍ ടെക്‌നിഷ്യന്‍ തസ്തികകളിലേക്കാണ് നിയമനം.

എസ് എസ് എല്‍ സി /പ്ലസ് ടു / ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം.

നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച്‌ അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066

Post a Comment

أحدث أقدم
Join Our Whats App Group