Join News @ Iritty Whats App Group

മട്ടന്നൂർ വെളിയമ്പ്ര പുഴയിൽ കാണാതായ പെൺകുട്ടിയെ രണ്ടാം ദിവസവും കണ്ടെത്താനായില്ല


 മട്ടന്നൂർ: വെളിയമ്പ്ര എളന്നൂരില്‍ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയെ രണ്ടാം ദിവസവും കണ്ടെത്താനായില്ല. പുഴയിൽ ഞായറാഴ്ചയും വ്യാപക തിരച്ചിൽ നടത്തി. അഗ്നിരക്ഷാ സേനയുടെ നാല് സ്കൂബാ ഡൈവി ങ്ങ് ടീമിന്റെയും സിവിൽ ഡിഫൻസിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. നാട്ടുകാരും ശനിയാഴ്ച മുതൽ തിരച്ചിലിനുണ്ട്.

കോഴിക്കോട് കുറ്റ്യാടി സ്വദേശി ഇർഫാന(18) യെയാണ് ശനിയാഴ്ച വൈകിട്ട് നാലോടെ പുഴയിൽ കാണാതായത്.ഓണാവധിക്ക് വെളിയമ്പ്രയിലെ മാതാവിൻ്റെ വീട്ടിലെത്തിയതായിരുന്നു. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോള്‍ ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പം ഒരു കുട്ടി കൂടി ഒഴുക്കിൽപ്പെട്ടെങ്കിലും കുട്ടിയെ രക്ഷിക്കാനായി.
 
പഴശ്ശി ഡാമിന്‍റെ ഷട്ടറുകൾ പൂർണമായും അടച്ചാണ് തിരച്ചിൽ നടത്തിയത്. റിസർവോയർ മേഖലയിലുള്ള സ്ഥലങ്ങളിൽ വെള്ളം ഉയർന്നതോടെ ഞായറാഴ്ച വൈകീട്ടോടെ ഷട്ടറുകൾ വീണ്ടും തുറന്നു. തിങ്കളാഴ്ചയും പുഴയിൽ തിരച്ചിൽ തുടരും.

Post a Comment

أحدث أقدم
Join Our Whats App Group