Join News @ Iritty Whats App Group

കണ്ണൂരിലെ ഫലസ്തീൻ അനുകൂല പ്രകടനം: കേസ് നിയമപരമായി നേരിടുമെന്ന് ജിഐഒ സംസ്ഥാന പ്രസിഡന്റ് ഷിഫാന സുബൈര്‍

ണ്ണൂർ: ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ജിഐഒ പ്രവർത്തകർ നടത്തിയ പ്രകടനത്തിനെതിരെ കേസെടുത്ത പോലീസ് നടപടി സംശയാസ്പദം.


കേസിനെ നിയമപരമായി നേരിടുമെന്ന് ജിഐഒ സംസ്ഥാന പ്രസിഡന്റ് ഷിഫാന സുബൈർ. കണ്ണൂർ മാടായിപ്പാറയില്‍ സെപ്റ്റംബർ അഞ്ചിനാണ് ജിഐഒ പ്രവർത്തകർ ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയത്.

മാടായിപ്പാറയില്‍ ഗതാഗത തടസം സൃഷ്ടിക്കുകയോ ജനങ്ങളെ ദ്രോഹിക്കുകയോ ചെയ്യാത്ത പ്രകടനത്തിനെതിരെ കേസ് എടുത്തതിന്റെ യുക്തി മനസിലാകുന്നില്ലെന്ന് ഷിഫാന സുബൈറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫലസ്തീൻ ഐക്യദാർഢ്യ പരിപാടികള്‍ മുഴുവൻ നടക്കുമ്ബോഴാണ് കേരള പൊലീസിന്റെ ഈ സമീപനമെന്നും പൊലീസ് നടപടി സംശയാസ്പദമെന്നും പോസ്റ്റില്‍ ആരോപിക്കുന്നു.

സെപ്റ്റംബർ അഞ്ചിന് മാടായിപ്പാറയില്‍ ജിഐഒ പ്രവർത്തകർ നടത്തിയ ഫലസ്തീൻ അനുകൂല പ്രകടനത്തിനെതിരെയാണ് കേസെടുത്തത്. സമൂഹത്തില്‍ സ്പർധ ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രകടനം നടത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.

Post a Comment

أحدث أقدم
Join Our Whats App Group